ബാലതാര അവാര്‍ഡ് വിവാദം: അപേക്ഷിച്ചത് 6 ചിത്രങ്ങള്‍, അന്തിമ റൗണ്ടിലെത്തിയ രണ്ടെണ്ണവും കുട്ടികളുടെ വീക്ഷണകോണില്‍ നിന്നുള്ളവ അല്ലെന്നായിരുന്നു എന്ന് ജൂറിയുടെ വിലയിരുത്തല്‍

Spread the love

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര അവാർഡ് പരിഗണനയ്ക്കായി കുട്ടികളുടെ കാറ്റഗറിയില്‍ അപേക്ഷിച്ചത് 6 സിനിമകള്‍. എന്നാൽ ഇതിൽ സ്കൂള്‍ ചലേ ഹം, ഇരുനിറം എന്നീ 2 സിനിമകൾ മാത്രമാണ് അന്തിമ ജൂറിക്ക് മുൻപാകെ എത്തിയത്.

video
play-sharp-fill

രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണില്‍ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ കുട്ടികള്‍ക്കായി സൃഷ്ടിക്കപ്പെട്ടില്ലെന്നും ജൂറി വിലയിരുത്തി. അതിനാലാണ് കുട്ടികളുടെ മികച്ച ചിത്രങ്ങള്‍ക്കോ ബാലതാരങ്ങള്‍ക്കോ അവാർഡ് നല്‍കാതിരുന്നത് എന്നുള്ളതാണ് ജൂറി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.

അപേക്ഷിച്ച ചിത്രങ്ങളില്‍ വളരെ കുറച്ച്‌ ചിത്രങ്ങള്‍ മാത്രമേ മികവ് പുലർത്തിയിരുന്നുള്ളൂ എന്നാണ് അന്തിമ ജൂറി വിലയിരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group