
ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസത്തിന് മികച്ച പ്രേക്ഷക പ്രതികരണം.പേരുപോലെ സാഹസിക രംഗങ്ങളാൽ സമ്പന്നമാണ് ഈ സാഹസം. ചിരിയും പ്രണയവും ആട്ടവും പാട്ടും ആക്ഷനും ത്രില്ലുമെല്ലാമായി തിരശ്ശീലയെ ആഘോഷമാക്കുകയാണ് സാഹസം.
വിന്റേജ് താരങ്ങളും പുതുമുഖങ്ങളും ഉൾപ്പടെ ഒരു ലോഡ് ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന സിനിമയാണ് സാഹസം. ഒരേ സമയം അഞ്ചാറു ഗ്യാങ്ങുകൾ സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. അഴകിയ രാവണനിലെ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന പോലെ ഒരിടത്ത് കല്യാണം, മറ്റൊരിടത്ത് ഓണാഘോഷം,
വേറൊരിടത്ത് ജീവന്മരണ പോരാട്ടം! ഇവയെല്ലാം രസകരമാക്കുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ മാസ് ആക്ഷൻ രംഗങ്ങളിൽ തീ പാറിക്കുന്നുണ്ട് ബാബു ആന്റണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ട ലോക്കൽ വൈബുമായി ബൈജു സന്തോഷും കൂട്ടാളികളും കളം നിറയുമ്പോൾ 2കെ കിഡ്സിന്റെ പൂക്കി മൂഡുമായി റംസാനും സംഘവും നിറഞ്ഞാടുന്നു. കോമഡി ട്രാക്കിലാണ് നരേനും സംഘവും. അതേസമയം, കട്ട ഡാർക്കാണ് നെയ്മർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ യോഗി ജാപി.
ഡാൻസ് നമ്പറുകളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ റംസാൻ, നായക കഥാപാത്രമായെത്തുന്ന ആദ്യ ചിത്രമാണ് സാഹസം. നായകനായി മികവാർന്ന പ്രകടനം റംസാൻ കാഴ്ചവയ്ക്കുന്നുണ്ട്. ഡാൻസ് മാത്രമല്ല ഫൈറ്റും റൊമാൻസും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ റംസാൻ തെളിയിക്കുന്നു.
റംസാനൊപ്പം തിളക്കമാർന്ന പ്രകടനത്തിലൂടെ കയ്യടി നേടുന്നുണ്ട് ഗൗരി കിഷനും. നരേൻ, ബാബു ആന്റണി, ശബരീഷ് വർമ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് സിനിമയിൽ. കൂടാതെ അതിഥി വേഷത്തിൽ അജു വർഗീസും മാർക്കോ സിനിമയിലൂടെ ശ്രദ്ധ നേടിയ അഭിമന്യു ഷമ്മി തിലകനും പ്രത്യക്ഷപ്പെടുന്നു.
ടെക്നിക്കൽ ഡിപ്പാർട്മെന്റ് ഒന്നിന് ഒന്ന് മികച്ചത് ആയിരുന്നു മ്യൂസിക്,ഡിഓപി ,എഡിറ്റിംഗ്
പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും അവിടെ വരുന്ന സിറ്റുവേഷൻ കോമഡിടികളും പടത്തിന്റെ ഗ്രാഫ് ഉയർത്തി.