നിർമാതാവിനോട് കഥപറഞ്ഞു മടങ്ങവേ ബസിൽ വെച്ച് ഹൃദയാഘാതം; തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു

Spread the love

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ വിക്രം സുകുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം, മധുരയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

video
play-sharp-fill

മധുരയില്‍ ഒരു നിർമാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല.

ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരൻ സിനിമയിലെത്തിയത്. 2013ല്‍ അദ്ദേഹം സ്വതന്ത്രസംവിധായകനായി തുടക്കം കുറിച്ചു. ആദ്യ ചിത്രം മദയാനൈ കൂട്ടം ആയിരുന്നു. അതേസമയം, ശന്തനു ഭാഗ്യരാജ് മുഖ്യവേഷത്തിലെത്തിയ രാവണക്കൂട്ടം ആണ് അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും ഒടുവിലത്തെ സിനിമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group