play-sharp-fill
പാട്ടും സിനിമയും കൈ കോർത്ത് ആഘോഷമാക്കി ഫിലിം ഫെസ്റ്റിവൽ വേദി

പാട്ടും സിനിമയും കൈ കോർത്ത് ആഘോഷമാക്കി ഫിലിം ഫെസ്റ്റിവൽ വേദി

സ്വന്തം ലേഖകൻ

കോട്ടയം : നാടൻപാട്ടും സിനിമാ ഗാനങ്ങളും കോർത്തിണക്കി ഗാന മാധുരിയുമായി ആത്മയുടെ ചലച്ചിത്ര മേളയിൽ കലാകാരന്മാർ.  ചലച്ചിത്രമേളയുടെ ഭാഗമായി അനശ്വര തീയറ്ററിന് മുന്നിൽ തയ്യാറാക്കിയ വേദിയിലാണ് മ്യൂസിക്കൽ ഈവനിംങ്ങ് അരങ്ങേറിയത്.


സി.എം.എസ് കോളേജിലെ മ്യൂസിക് ക്ലബും   സതീഷ് തുരുത്തിയുടെ നേതൃത്വത്തിലുള്ള കലാകാരന്മാരും  ആത്മയിലെ കലാകാരന്മാരും ചേർന്നാണ്  ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോർത്തിണക്കിയ മ്യൂസിക്ക് ഫെസ്റ്റ് അവതരിപ്പിച്ചത്. മലയാളത്തിലെ നാടകഗാനങ്ങൾ അടക്കം മേളയുടെ ഭാഗമായുള്ള മ്യൂസിക്കൽ ഈവനിംങ്ങിൽ അരങ്ങേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ അഞ്ചു സിനിമകളാണ് ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചത്. ആയിരത്തോളം ഡെലിഗേറ്റുകൾ മേളയിലെ ചിത്രങ്ങൾ കാണാനായി എത്തിയിരുന്നു. മേളയുടെ ഭാഗമായി ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇന്ററാക്ഷനിൽ മലയാള ചിത്രം ബിരിയാണിയുടെ അണിയറ പ്രവർത്തകർ പങ്കെടുത്തു. സംവിധായകൻ സജിൻ ബാബു , സാഹിത്യകാരൻ ബാബു കുഴിമറ്റം , ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് തേക്കിൻകാട് ജോസഫ്, ഫെസ്റ്റിവൽ ഡയറക്ടർ ജോഷി മാത്യു എന്നിവർ പങ്കെടുത്തു.
ഹർത്താൽ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ചലച്ചിത്ര മേളയുടെ പ്രവർത്തനത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ല.

തിങ്കളാഴ്ചത്തെ സിനിമ

രാവിലെ – 10.00 AM

വൈൽഡ് സൈലൻസ്
ഇന്ത്യ

രാവിലെ – 11.45 AM
മായി ഗാഡ്: ക്രൈം
നമ്പർ 103/2005
ഇന്ത്യ

ഉച്ചയ്ക്ക് 2.30 PM
വൃത്താകൃതിയിലുള്ള ചതുരം
ഇന്ത്യ

വൈകിട്ട് 05.00 PM
കാമില്ലി
ഫ്രാൻസ് , ആഫ്രിക്ക

രാത്രി 08.00 PM
ഫിയലാസ് ചൈൽഡ്
സൗത്ത് ആഫ്രിക്ക