video
play-sharp-fill
ചലച്ചിത്രമേളയിൽ വെള്ളിയാഴ്ച അങ്ങ് ദൂരെ ഒരു ദേശത്ത് പ്രദർശിപ്പിക്കും: മേളയുടെ സമാപനം വൈകിട്ട്

ചലച്ചിത്രമേളയിൽ വെള്ളിയാഴ്ച അങ്ങ് ദൂരെ ഒരു ദേശത്ത് പ്രദർശിപ്പിക്കും: മേളയുടെ സമാപനം വൈകിട്ട്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയിൽ അക്ഷര നഗരത്തിന്റെ സ്വന്തം ചിത്രം അങ്ങ് ദൂരെ ഒരു ദേശത്ത് പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ചിത്രമാണ് അങ്ങ് ദൂരെ ഒരു ദേശത്ത്. കോട്ടയം സ്വദേശിയായ ജോഷി മാത്യുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് അനശ്വര തീയറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗം , പുനെ ഫിലിം ഫെസ്റ്റിവൽ , ഫ്രാൻസിലെ സിനി ലിങ്ക് ഫെസ്റ്റിവൽ , റെയിൻ ഇന്റെർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ എന്നീ മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ഒരു ആദിവാസി മേഖലയിലെ സ്‌കൂൾ അടച്ച് പുട്ടാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ അധ്യാപികയായ രാധ നടത്തുക ചെറുത്ത് നിൽപ്പ് ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. വിദ്യാഭ്യാസത്തിന്റെ മേന്മ അടക്കമുള്ള കാര്യങ്ങൾ രാധ സ്വാധീനം ചെലുത്തുന്നുണ്ട്.
മേളയുടെ ഭാഗമായി വ്യാഴാഴ്ച മലയാള സിനിമയിലെ നവ അഭിനയ ശൈലികൾ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടന്നു. ഓപ്പൺ ഫോറത്തിൽ എ ചന്ദ്രശേഖർ പങ്കെടുത്തു. മേളയിൽ ഇന്നലെ പെയിന്റിംഗ് ലൈഫ് , സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തൻ ദ ലവർ ഓഫ് കളർ , കോട്ടയം , ടേക്കിംഗ് ദ ഹോൾസ് ടു ഈറ്റ് ജിലേബീസ് , ദി ബെഡ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. തിരുനക്കര മൈതാനത്തെ ഓപ്പൺ വേദിയിൽ പെരുന്തച്ചൻ പ്രദർശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 9.30 ന് പാബ്‌ളോ പെർമാന്റെ സ്പാനിഷ് ചിത്രം എ പെയിന്റിംഗ് ലെസൺ , 12 ന് മലയാള ചിത്രം ഹ്യൂമൻ ഓഫ് സംവൺ , 2.30 ന് സുനേത്ര , 6 ന് അങ്ങ് ദൂരെ ഒരു ദേശത്ത് , രാത്രി 8.30 ന് ദി ഹണ്ടർ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. വൈകിട്ട് 4.45 ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഫെസ്റ്റിവൽ അവലോകനം നടക്കും. വൈകിട്ട് 6.30 ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ വേദിയിൽ വചനം പ്രദർശിപ്പിക്കും. ആത്മയും ചലച്ചിത്ര അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന മേള വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും.