കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി

കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: മൂന്നു ദിവസംകൊണ്ട് പതിനഞ്ചിലേറെ സിനിമകളെ അക്ഷരനഗരത്തിനു പരിചയപ്പെടുത്തിയ കോട്ടയത്തിന്റെ സ്വന്തം പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി.
മേളയുടെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ വിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട അങ്ങ് ദൂരെ ഒരു ദേശത്ത് പ്രദർശിപ്പിച്ചു. പ്രദർശനത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ ജോഷി മാത്യുവിന് ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സിനിമയുടെ , അണിയറ പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു.
ചലച്ചിത്ര മേളയിൽ അവസാന ദിവസം എ പെയിന്റിംഗ് ലെസൺ, ഹ്യൂമൻ ഓഫ് സംവൺ, സുനേത്ര, അങ്ങ് ദൂരെ ഒരു ദേശത്ത്, മനോഹർ ആൻഡ് ഐ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ആത്മ രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ ലെനിൻ രാജേത്രനെ അനുസ്മരിച്ച് ആത്മ ജോയിന്റ് സെക്രട്ടറി വിനു സി ശേഖർ സംസാരിച്ചു. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ വചനം പ്രദർശിപ്പിച്ചു
ആത്മയും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നാണ് ചലച്ചിത്ര മേള സംഘടിപ്പിച്ചത്.