അപകടകരമായ രീതിയില്‍ മരങ്ങള്‍ നില്‍പ്പുണ്ടെങ്കില്‍ പരാതി നല്‍കാം ; ട്രീ കമ്മിറ്റി സ്ഥലത്ത് നേരിട്ട്  സന്ദര്‍ശനം നടത്തി നടപടി എടുക്കും

Spread the love

കോട്ടയം: പൊതുസ്ഥലങ്ങളില്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ നില്‍പ്പുണ്ടെങ്കില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്‍റെ പരിധയിലാണെങ്കിലും പൊതുമരാമത്ത് വകുപ്പിന്‍റെ പരിധിയിലാണെങ്കിലും ബന്ധപ്പെട്ട വകുപ്പില്‍ പരാതി നല്‍കാം. പരാതി അതതു വകുപ്പുകള്‍ ജില്ലാ ട്രീ കമ്മിറ്റിക്ക് നല്‍കും.

ട്രീ കമ്മിറ്റി 15 ദിവസത്തിനകം ബന്ധപ്പെട്ട സ്ഥലത്ത് നേരിട്ട് സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതനുസരിച്ചാണ് മരങ്ങള്‍ വെട്ടുന്നത്. നേരത്തേ വനം വകുപ്പിനായിരുന്നു ട്രീ കമ്മിറ്റിയുടെ ചുമതല. ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരാണ് ട്രീ കമ്മിറ്റിയുടെ ചുമതല നിര്‍വഹിക്കുന്നത്.

വ്യക്തമായ കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കാരണവശാലും വെട്ടാന്‍ പാടില്ലെന്ന് ട്രീ കമ്മിറ്റി സത്യവാംഗ്മൂലം നല്‍കിയാല്‍ മാത്രമേ മരം വെട്ടാതിരിക്കുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ട്രീ കമ്മറ്റിക്കു മുമ്പാകെ ഇതുവരെ വന്ന മുഴുവന്‍ പരാതികളിലും മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വീടുകള്‍ക്ക് ഭീഷണിയായി മരങ്ങള്‍ നില്‍പുണ്ടെങ്കില്‍ പഞ്ചായത്തിലും നഗരസഭയിലും പരാതിപ്പെട്ടാല്‍ അധികൃതർ നടപടിയെടുക്കും.

അപകടകരമായ രീതിയിലുള്ള മരങ്ങള്‍ സ്വന്തം ചെലവില്‍ വെട്ടിമാറ്റണമന്നും അല്ലാത്ത പക്ഷം നഷ്ടപരിഹരം ഉള്‍പ്പെടെ അതതു വ്യക്തികളില്‍ നിന്ന് ഈടാക്കുമെന്ന് പഞ്ചായത്തും നഗരസഭയും ഉത്തരവിറക്കിയിട്ടുണ്ട്.