വിറ്റാമിനുകളും ധാതുക്കളും ഫൈബറുമൊക്കെ അടങ്ങിയ ഡ്രൈ ഫ്രൂട്ട്; ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

Spread the love

കോട്ടയം: വിറ്റാമിനുകളും ധാതുക്കളും ഫൈബറുമൊക്കെ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ‘ഫിഗ്സ്’ അഥവാ ഉണക്ക അത്തിപ്പഴം.

ഒമേഗ 6 ഫാറ്റി ആസിഡുകളും കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.

ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ദഹനം

കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും ഗുണം ചെയ്യും.

2. പ്രമേഹം

നാരുകള്‍ ധാരാളം അടങ്ങിയതിനാലും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായതിനാല്‍ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.

3. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

4. ഹൃദയാരോഗ്യം

അത്തിപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. അതിനാല്‍ ഇവ ഉയര്‍ന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. പ്രതിരോധശേഷി

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

6. വിളര്‍ച്ച

അത്തിപ്പഴത്തില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും.

7. വണ്ണം കുറയ്ക്കാന്‍

രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.

8. ചര്‍മ്മം

അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.