പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകർന്നുവീണു ; പൈലറ്റുമാർക്ക് പരിക്ക് ; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

Spread the love

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയാണ് ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം തകർന്നു വീണത്.

video
play-sharp-fill

പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.