അടിമുടി അടിപ്പടവുമായി നസ്ലിന്‍, പ്രേമലുവില്‍ കണ്ട റൊമാന്റിക് വേര്‍ഷനല്ല, തല്ലുമാലയ്ക്ക് ശേഷമുള്ള ഖാലിദ് റഹ്മാന്‍ സിനിമ
മലയാള സിനിമയില്‍ വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധ നേടിയ തല്ലുമാല എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്.
ബോക്‌സിങ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ആലപ്പുഴ ജിംഖാന എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നസ്ലിന്‍,ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍,ജോബിന്‍ ജോര്‍ജ്,സമീര്‍ കാരാട്ട്,സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് രചിച്ച സിനിമയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലീന്‍,ഗണപതി,ലുക്ക്മാന്‍ അവറാന്‍,അനഘ രവി എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍. ബേബി ജീന്‍,നന്ദ നിഷാന്ത്,കാര്‍ത്തിക് തുടങ്ങിയവരും സിനിമയില്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ജിംഷി ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group