സിപിഎം വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി; ഹാളിലെ മേശയും കസേരയും പ്രവര്‍ത്തകര്‍ തകര്‍ത്തു; ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം

Spread the love

സ്വന്തം ലേഖിക

പാലക്കാട്: സിപിഎം വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി.

സമ്മേളന ഹാളിലെ മേശയും കസേരയും പ്രവര്‍ത്തകര്‍ തകര്‍ത്തു. ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലയാണ് പുതുശേരി ഏരിയക്ക് കീഴിലുളള വാളയാര്‍ ലോക്കല്‍ സമ്മേളനം ആരംഭിച്ചത്. ഉദ്ഘാടനത്തിന് തൊട്ടുമു‍ന്‍പായിരുന്നു കയ്യാങ്കളി.

ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ വേണ്ടി ഒരുവിഭാഗം മാനദണ്ഡം ലംഘിച്ച്‌ വിഭജനം നടത്തിയെന്നാണ് ആരോപണം.

സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതിന്‍ കണിച്ചേരി, എസ്.സുഭാഷ് ചന്ദ്രബോസ്, എസ്.വി.രാജു എന്നിവരുടെ മുന്‍പില്‍ വച്ചായിരുന്നു സംഘര്‍ഷം. ഇവിടെ പ്രാദേശിക വിഭാഗീയത രൂക്ഷമാണെന്ന ആരോപണവുമുണ്ട്.