ഓണത്തല്ലല്ല, മദ്യത്തല്ല്; തിരുവോണ ദിനത്തിൽ കൊച്ചിയിലെ ബാറിന് മുന്നില്‍ കൂട്ടത്തല്ല്

Spread the love

സ്വന്തം ലേഖിക

കൊച്ചി: തിരുവോണ ദിവസം കോതമംഗലം നഗരമധ്യത്തിലെ ബാറിന് മുന്നില്‍ കൂട്ടത്തല്ല്.

ബാറിന്‍റെ പാര്‍ക്കിംഗ് ഏരിയയിലാണ് മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടികൂടിയത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറിലെ പാര്‍ക്കിംഗ് ഏരിയയില്‍ തുടങ്ങിയ വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. പിന്നീട് ചേരിതിരിഞ്ഞ് കൂട്ടത്തല്ലായിരുന്നു. പത്ത് പേരിലധികം പേര്‍ ചേര്‍ന്ന് സംഘട്ടനമായി.

ബാര്‍ അധികൃതര്‍ സംഭവം കോതമംഗലം പൊലീസിനെ അറിയിച്ചു. പൊലീസെത്തുന്നതിന്‍റെ സൂചന കിട്ടിയതും അടിപിടി സംഘം ഇരുട്ടില്‍ ഓടിമറിഞ്ഞു. വാഹനങ്ങളിലായി ബാറിന്‍റെ പരിസരത്ത് നിന്നുപോയി.

നിലവില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങി.