ഫ്ലാറ്റ് സമുച്ചയത്തിൽ കുട്ടികള്‍ തമ്മില്‍ അടി; പടക്കമെറിഞ്ഞ് മറുപടി

Spread the love

അയ്യന്തോള്‍ : തൃശൂര്‍ പുല്ലഴയില്‍ ഫ്ലാറ്റിലേക്ക് അജ്ഞാതര്‍ പടക്കമെറിഞ്ഞു. ഫ്ലാറ്റിന്റെ വാതിലുകള്‍ക്കുള്‍പ്പടെ പടക്കമേറില്‍ കേടുപാടുകള്‍ സംഭവിച്ചു.ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്.

 

ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള എ.സുശീല്‍കുമാറിന്റെ ഫ്ലാറ്റിലേക്കാണ് അജ്ഞാതര്‍ പടക്കമെറിഞ്ഞത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും എറിഞ്ഞവര്‍ രക്ഷപ്പെട്ടിരുന്നു.

 

മൂന്നുപേര്‍ സംഭവസ്ഥലത്തു നിന്ന് ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പടക്കമാണോ ബോംബുപോലുള്ള സ്‌ഫോടകവസ്തുക്കളാണോ എന്ന കാര്യം ഫോറന്‍സിക് പരിശോധനയിലേ വ്യക്തമാവുകയുള്ളു. ആക്രമണത്തിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തില്‍ വെസ്റ്റ് പോലീസ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മൂന്നുപേരുണ്ടെന്നാണ് സൂചന. പിടിയിലായ കുട്ടികളും പുല്ലഴി ഫ്ലാറ്റ് സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിലെ കുട്ടികളുമായി തര്‍ക്കമുണ്ടായിരുന്നതായും അതിന്റെ വൈരാഗ്യത്തില്‍ പടക്കമെറിഞ്ഞപ്പോള്‍ ഫ്ലാറ്റ് മാറിയതാണെന്നുമാണ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് മനസിലായിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും.