
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നു. ബിജെപി നേതാക്കൾ കോടികൾ കോഴവാങ്ങിയതിന്റെ കണക്ക് പുറത്തു വിട്ടിരിക്കുന്നത് കാരവൻ മാഗസിനാണ്. ഇത് ഏറ്റുപിടിച്ച് കാവൽക്കാരൻ കള്ളനാണെന്ന പ്രചാരണം ശക്തമാക്കി കോൺഗ്രസും രംഗത്ത് എത്തിയതോടെ ബിജെപി പ്രതിരോധത്തിലായി. ബിജെപി കേന്ദ്രനേതൃത്വത്തിന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന നേതാവുമായ ബിഎസ് യദിയൂരപ്പ ആയിരം കോടിയിലേറെ രൂപ നൽകിയെന്ന ഡയറിക്കുറിപ്പ് സഹിതമാണ് ഇപ്പോൾ കാരവൻ മാഗസിൻ ഞെട്ടിക്കുന്ന ആരോപണം പുറത്ത് വിട്ടിരിക്കുന്നത്.
ആദായ നികുതി വകുപ്പ് കണ്ടെത്തിയ യദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളാണ് ഇപ്പോൾ ഇതിന് ആധാരമായി മാഗസിൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ ബിജെപി നേതാക്കൾക്കും നൽകിയ പണത്തിന്റെ പട്ടിക വരെ പുറത്തു വന്നിട്ടുണ്ട്. 2009 ൽ നൽകിയ കോഴയുടെ കണക്കാണ് ഇപ്പോൾ ആദ്യ ഘടത്തിൽ ഡയറിയിൽ ഉള്ളത്. യദ്യൂരപ്പയുടെ ഒപ്പോടു കൂടിയ ഡയറിയാണ് ഇപ്പോൾ കോൺഗ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ബിജെപിക്കെതിരെ ഞെട്ടിക്കുന്ന വിവരം വെള്ളിയാഴ്ച ഉച്ചയോടെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുൺ ജയ്റ്റ്ലിയും രാജ്നാഥ് സിംഗും ഗഡ്കരിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെ നേതാക്കൾക്കാണ് പണം കൈമാറിയതെന്ന് കോൺഗ്രസ് യദിയൂരപ്പയുടെ ഡയറിയിലെ വിവരങ്ങലാണ് പുറത്തു വന്നിരിക്കുന്നത്്. കോഴപ്പണമാണ് ദേശീയ നേതാക്കൾക്ക് നൽകിയതെന്ന് യദിയൂരപ്പ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും ഇക്കാര്യമെല്ലാം അന്വേഷിക്കണമെന്നും കോൺഗ്രസ് വക്താവ് സുർജേവാല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ചർച്ചയാകുന്ന അഴിമതി ഇടപാടുകളും കോഴ ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ യദിയൂരപ്പയുടെ ഡയറിയിൽ നിന്ന് വെളിപ്പെടുന്നതായി കോൺഗ്രസ് പറയുന്നു. കാവൽക്കാരൻ കള്ളനാണെന്നും വൻ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ആവർത്തിച്ചാണ് പത്രസമ്മേളനം.
ബിജെപി കേന്ദ്ര കമ്മിറ്റിയ്ക്ക് ആയിരം കോടി, നിതിൻ ഗഡ്ഗരിയുടെ മകന്റെ വിവാഹത്തിന് 150 കോടി, അരുൺ ജെയ്റ്റിലിയ്ക്ക് 150 കോടി, രാജ്‌നാഥ് സിംഗിനു 100 കോടി, എൽ.കെ അദ്വാനിയ്ക്ക് 50 കോടി, മുരളി മനോഹർ ജോഷിയ്ക്ക് 50 കോടി എന്നിങ്ങനെയാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ജഡ്ജിമാർക്കും മുതിർന്ന അഭിഭാഷകർക്കും നൽകിയ കോടികളുടെ കണക്കും പുറത്ത് വന്നിട്ടുണ്ട്. കർണ്ണാടകയിലും മറ്റു കേന്ദ്ര നേതാക്കൾക്കും ലഭിച്ചിട്ടുണ്ട്. 2017 മുതൽ ഡയറി ആദായ നികുതി വകുപ്പിന്റെ കൈവശമുണ്ട്. എന്നാൽ, രണ്ടു വർഷമായിട്ടും ഇതേപ്പറ്റി ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കള്ളപ്പണത്തിനെതിരെ കടുത്ത നിലപാട് എടുക്കുന്ന പ്രധാനമന്ത്രിയുടെ ധനമന്ത്രിയ്‌ക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാ