video
play-sharp-fill

ഫിഫ ലോകകപ്പ് ; 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസയുമായി യുഎഇ

ഫിഫ ലോകകപ്പ് ; 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസയുമായി യുഎഇ

Spread the love

യുഎഇ: ഫിഫ ലോകകപ്പിന് മുന്നോടിയായി യുഎഇ 100 ദിർഹത്തിന് മൾട്ടിപ്പിൾ ടൈം എൻട്രി വിസ പ്രഖ്യാപിച്ചു. ഹയാ കാർഡ് ഉളളവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഖത്തർ നൽകുന്ന വ്യക്തിഗത രേഖയാണ് ഹയകാർഡ്. യു.എ.ഇയിൽ താമസിക്കാനും ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ കാണാനും ആഗ്രഹിക്കുന്നവർക്കാണ് യു.എ.ഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകുന്നത്. വിസ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഒന്നിൽ കൂടുതൽ തവണ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.