
ഖത്തർ:ഫിഫ ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഹെവിവെയ്റ്റ് ടീമുകളായ അർജന്റീനയും ബ്രസീലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
ലയണൽ മെസി മുഴുവൻ സമയം കളംനിറഞ്ഞു കളിച്ചിട്ടും അർജന്റീനയ്ക്കു ലക്ഷ്യം കാണാനായില്ല. മെസി രണ്ട് തവണ ഗോളിലേക്ക് ലക്ഷ്യംവച്ചെങ്കിലും ഗോൾ അകന്നുനിന്നു.
പരിക്കുമൂലം ബ്രസീലിനൊപ്പം നെയ്മർ കളിക്കാനിറങ്ങിയില്ല. നെയ്മറുടെ അസാന്നിധ്യത്തിൽ മുന്നേറ്റ നിരയെ നയിച്ച വിനീഷ്യസ് ജൂനിയർ നിരാശപ്പെടുത്തി. കളിയിൽ അർജന്റീനയ്ക്കായിരുന്നു നേരിയ മുൻതൂക്കം. അർജന്റീന ഏഴ് കോർണറുകൾ നേടിയെടുത്തപ്പോൾ ബ്രസീലിന് ഒന്നുപോലും നേടാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group