സ്വിസ് പൂട്ടുപൊളിച്ച് ബ്രസീൽ , രക്ഷകനായി കാസെമിറോ; എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീൽ പ്രീ ക്വാർട്ടറിൽ

Spread the love

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ നിന്ന് ബ്രസീൽ പ്രീ ക്വാർട്ടറിൽ. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീൽ ക്വാർട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോൾ നേടിയത്. രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെർബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. മത്സരത്തിൽ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാൽ സൂപ്പർതാരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.

video
play-sharp-fill

12-ാം മിനിറ്റിൽ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗിൽ നിന്ന് ലൂകാസ്പറ്റയുടെ പാസ് റിച്ചാർലിസണ്. താരം ബോക്സിലേക്ക് പന്ത് നീട്ടികൊടുത്തു. എന്നാൽ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എൽവേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റിൽ റിച്ചാർലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റിൽ പറ്റയുടെ ക്രോസ് സ്വിസ് ഗോൾ മുഖത്തേക്ക്. റിച്ചാർലിസൺ ഒരു മുഴുനീളെ സ്ട്രെച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം മിനിറ്റിൽ വിനീഷ്യസിനും കിട്ടി ഒരവസരം. റഫീഞ്ഞയുടെ പാസ് ബോക്സിൽ കണക്റ്റ് ചെയ്യാനുള്ള വിനിഷ്യസിന്റെ ശ്രമം ഗോൾ കീപ്പർ തടുത്തിട്ടു. റഫീഞ്ഞയുടെ ഷോട്ട് സോമർ കയ്യിലൊതുക്കി. 31-ാം മിനിറ്റിൽ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളിൽ അവസാനിച്ചു. മറുവശത്ത് സ്വിറ്റ്സർലൻഡിനാവട്ടെ പറയത്തക്ക അവസരങ്ങൾ ഒന്നുംതന്നെ ലഭിച്ചതുമില്ല.

രണ്ടാം പകുതിയിൽ ഒരു മാറ്റവുമായിട്ടാണ് ബ്രസീൽ ഇറങ്ങിയത്. പറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റിൽ ഒരു ഗോൾ ശ്രമം മാത്രം നടത്തിയ സ്വിറ്റ്സർലൻഡ് അൽപം കൂടി ആക്രമിച്ചു കളിക്കാൻ തുടങ്ങി. 53-ാം മിനിറ്റിൽ അവർക്ക് ആദ്യ അവസരവും ലഭിച്ചു. വിഡ്മറുടെ നിലംപറ്റെയുള്ള ക്രോസ് ബ്രസീലിയൻ ബോക്സിലേക്ക്. ഫാബിയൻ റീഡർ സ്ലൈഡ് ചെയ്തുനോക്കിയെങ്കിലും ശരിയായ രീതിയിൽ കണക്റ്റ് ചെയ്യാൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീബൗണ്ടിൽ ഗോൾ നേടാനുള്ള ശ്രമം ഫ്രേഡ് തടയുകയും ചെയ്തു. 57-ാം മിനിറ്റിൽ റിച്ചാർലിസണിന്റെ ഗോൾശ്രമം പുറത്തേക്ക്. 64-ാം മിനിറ്റിൽ സ്വിസ് വലയിൽ പന്തെത്തി. കസെമിറോയുടെ ലോംഗ് ബോൾ വിനിഷ്യസിന്. വിഡ്മറുടെ സ്ലൈഡിംഗ് ചലഞ്ച് അതിജീവിച്ച വിനിഷ്യസി പന്ത് വലയിലെത്തിച്ചു. ബ്രസീൽ ആഘോഷവും തുടങ്ങി. എന്നാൽ വാറിൽ വിനിഷ്യസ് ഓക്സൈഡാണെന്ന് തെളിഞ്ഞു. 83-ാം മിനിറ്റിൽ കാസമിറോയുടെ ഗോൾ. റയൽ മാഡ്രിഡ് താരം പാസിൽ നിന്നായിരുന്നു ഗോൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോൾ കീപ്പറേയും മറികടന്ന് വലയിലേക്ക്.