ഏഴുമാസം ഗർഭിണിയായിരിക്കെ ലോകകപ്പ് വോളണ്ടിയര്‍ ; ഡിസംബര്‍ അഞ്ചിന് പ്രസവം 11ന് വീണ്ടും ജോലിയില്‍ ; മലയാളി യുവതിക്ക് അഭിനന്ദന പ്രവാഹം

ഏഴുമാസം ഗർഭിണിയായിരിക്കെ ലോകകപ്പ് വോളണ്ടിയര്‍ ; ഡിസംബര്‍ അഞ്ചിന് പ്രസവം 11ന് വീണ്ടും ജോലിയില്‍ ; മലയാളി യുവതിക്ക് അഭിനന്ദന പ്രവാഹം

ദോഹ: പാലക്കാട് സ്വദേശി താനിയക്ക് ഈ ലോകകപ്പ് സ്വപ്നങ്ങളുടെ മനോഹരമായ പൂർത്തീകരണം ആയിരുന്നു. ഏറെ ആഗ്രഹിച്ചാണ് താനിയ ഫിഫ ലോകകപ്പിൽ വോളണ്ടിയര്‍ ആയത് . ഏഴ് മാസം ഗര്‍ഭിണിയായിട്ടും താനിയ വോളണ്ടിയര്‍ ജോലിയിൽനിന്ന് പിന്നോട്ടു മാറിയില്ല.

എന്നാൽ താൻ കാത്തിരുന്നു കിട്ടിയ ജോലിയിൽ ഏറെ സന്തോഷവതിയായി പ്രവർത്തിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രക്തസമ്മര്‍ദ്ദത്തിന്‍റെ പ്രശ്നം വന്നത്. ഇതോടെ പെട്ടെന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നത്.

 ഡിസംബര്‍ അഞ്ചിന് താനിയെ തന്‍റെ പൊന്നോമനയെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് സുഖമായിട്ടിരിക്കുന്നുവെന്നും  പ്രസവം കഴിഞ്ഞ് 11ന് വീണ്ടും ജോലിയില്‍ പ്രവേശിച്ചിരുന്നുവെന്നും താനിയ പറഞ്ഞു. ഏഴാം മാസത്തില്‍ വോളണ്ടിയറായി ചെന്നപ്പോള്‍ തന്നെ അധികൃതര്‍ക്ക് വലിയ അമ്പരപ്പായിരുന്നു. മാനേജര്‍ എപ്പോഴും തന്‍റെ സുഖവിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവം കഴിഞ്ഞത് എത്തിയപ്പോള്‍ അവരുടെയും ആകാംക്ഷ കൂടുകയാണ് ഉണ്ടായത്. കുഞ്ഞ് എങ്ങനെയിരിക്കുന്നു, വേദനയുണ്ടോ എന്നൊക്കെ എപ്പോഴും ചോദിക്കുമായിരുന്നു. വലിയ കരുതലാണ് എല്ലാവരും നല്‍കിയതെന്ന് താനിയ
പറഞ്ഞു. വിഐപി ഹോട്ടലിലായിരുന്നു ഡ്യൂട്ടി ഉണ്ടായിരുന്നത്. കുറെപേരെ കാണാനും പരിചയപ്പെടാനും സാധിച്ചു വെന്നും താനിയ പറയുന്നു. വിവിധ രാജ്യക്കാർക്ക് ഒപ്പം ജോലിചെയ്യാനായത് മറ്റൊരു അനുഭവമായിരുന്നെന്നും താനിയ പറഞ്ഞു. ലോകകപ്പ് വേദിയിലെ ഈ വേറിട്ട മലയാളി സാന്നിധ്യം ഇതിനോടകം തന്നെ ലോക ജനതയുടെ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. ഫിഫയും ഖത്തറും ചേർന്ന് നൽകിയ പിന്തുണയ്ക്ക് ഒപ്പം ഒട്ടേറെ പേരുടെ അഭിനന്ദനങ്ങളും ഇപ്പോള്‍ താനിയയെ തേടി എത്തുന്നുണ്ട്.