
ഖുറാ വിളികള്‍ ഖല്‍ബിലൊതുക്കി ഖത്തര്‍ ആരാധകര്‍; ആതിഥേയര്‍ക്ക് കണ്ണീരോടെ മടക്കം; സെനഗലിനോട് കളിച്ച് തോറ്റത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്; ദോഹയില്‍ നിന്നും തേര്‍ഡ് ഐ ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നന്‍
സ്വന്തം ലേഖകന്‍
ദോഹ: സെനഗലിനോടും തോറ്റ് ആതിഥേയരായ ഖത്തര്‍ ലോകകപ്പില്‍നിന്ന് പുറത്തേക്ക്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സെനഗല്‍ ഖത്തറിനെ പരാജയപ്പെടുത്തിയത്. ലോകകപ്പ് യോഗ്യതാഘട്ടത്തില്‍ സെനഗലിന്റെ ടോപ്സ്‌കോറര്‍ കൂടിയാണിത്. ആദ്യ മത്സരത്തില്‍നിന്ന് ഏറെ മെച്ചപ്പെട്ട പ്രകടനമാണ് മത്സരത്തില്‍ ഖത്തര്‍ പുറത്തെടുത്തതെങ്കിലും വിജയപ്രതീക്ഷകള്‍ ആദ്യ പകുതിയില്‍ തന്നെ നഷ്ടമായി. സെനഗലിന്റെ കരുത്തിനു മുന്നില്‍ അവസാന നിമിഷം വരെ പോരടിച്ചുനില്‍ക്കാന്‍ ടീമിനായെന്നത് ശ്രദ്ധേയമാണ്.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഖത്തര്‍ പ്രതിരോധം തുറന്നുനല്‍കിയ അവസരം മുതലെടുത്തായിരുന്നു സെനഗലിന്റെ ആദ്യ ഗോള്‍. ഹാഫ് ടൈം കഴിഞ്ഞ് കളി പുനരാരംഭിച്ച് മിനിറ്റുകള്‍ക്കകം സെനഗലിന്റെ രണ്ടാം ഗോളും പിറന്നു. ജാകോബ്സ് നല്‍കിയ പാസ് സ്വീകരിച്ച് ഹെഡറിലൂടെ ദീദിയു ഖത്തര്‍ വലയിലാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖത്തറിന്റെ ഇസ്മായീല്‍ മുഹമ്മദിന് ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 30-ാം മിനിറ്റില്‍ സെനഗലിന്റെ ബുലായെ ദിയയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ടൈമിലേക്ക് കടക്കാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു സെനഗല്‍ കാത്തിരുന്ന ഗോള്‍ ഖത്തര്‍ പ്രതിരോധത്തിലെ വീഴ്ചയിലൂടെ പിറന്നത്.47-ാം മിനിറ്റില്‍ ഖത്തറിന്റെ ഹുമാം അഹ്‌മദിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
ഖത്തറിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് 78-ാം മിനിറ്റില്‍ ഫലം കണ്ടു. ഇസ്മായീല്‍ മുഹമ്മദ് നല്‍കിയ ക്രോസ് ഏറ്റുവാങ്ങിയ മുഹമ്മദ് മുന്‍താരി ബോക്സിന്റെ മധ്യത്തില്‍നിന്ന് ഹെഡറിലൂടെ ഗോള്‍വലയിലെത്തിച്ചു. 84-ാം മിനിറ്റില്‍ സെനഗല്‍ വീണ്ടും ലീഡുയര്‍ത്തി. ബാംബ ദിയങ്ങാണ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്.