play-sharp-fill
‘ഇന്ത ആട്ടം പോതുമാ…’ വിറപ്പിക്കാൻ വന്ന കൊറിയയെ നാട്ടിലേക്കയച്ച്, ക്വാർട്ടറിലേക്ക് പറന്ന് കാനറിപ്പട  ബ്രസീലിന്റെ ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

‘ഇന്ത ആട്ടം പോതുമാ…’ വിറപ്പിക്കാൻ വന്ന കൊറിയയെ നാട്ടിലേക്കയച്ച്, ക്വാർട്ടറിലേക്ക് പറന്ന് കാനറിപ്പട ബ്രസീലിന്റെ ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

ദോഹ : വെറും അര മണിക്കൂര്‍, ഫിഫ ലോകകപ്പന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്രസീലിന് ഈ സമയം ധാരാളമായിരുന്നു. അട്ടിമറി സ്വപ്നവുമായി എത്തിയ കൊറിയയെ 4-1നു നിഷ്പ്രഭരാക്കി കാനറികള്‍ ക്വാര്‍ട്ടറിലേക്കു ചിറകടിച്ചു.
അവസാന എട്ടില്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയാണ് ഇനി മഞ്ഞപ്പടയെ കാത്തിരിക്കുന്നത്

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലും ദക്ഷിണ കൊറിയയും ആക്രമിച്ച് കളിച്ചു. ഏഴാം മിനിറ്റിൽ തന്നെ മഞ്ഞപ്പട മുന്നിലെത്തി. സൂപ്പർതാരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. റാഫീന്യയുടെ തകർപ്പൻ മുന്നേറ്റത്തിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നാലെ ബ്രസീൽ വീണ്ടും ഗോളടിച്ചു. ഇത്തവണ സൂപ്പർതാരം നെയ്മറാണ് കാനറികൾക്കായി ഗോളടിച്ചത്. റിച്ചാർലിസണെ ബോക്സിനുള്ളിൽ വെച്ച് ജങ് വോയങ് വീഴ്ത്തിയതിനെത്തുർന്ന് റഫറി ബ്രസീലിന് പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത നെയ്മറിന് തെറ്റിയില്ല. ഗോൾകീപ്പറെ കബിളിപ്പിച്ച് സ്വതസിദ്ധമായ ശൈലിയിൽ നെയ്മർ വലകുലുക്കി. ഇതോടെ ആദ്യ 13 മിനിറ്റിൽ തന്നെ ബ്രസീൽ രണ്ട് ഗോളുകൾക് മുൻപിൽ.

കളത്തിൽ ബ്രസീൽ സമ്പൂർണാധിപത്യം തുടരുന്നതിനിടെയാണ് ബ്രസീൽ മൂന്നാം ഗോൾ നേടിയത്. മാർക്വീഞ്ഞോസിൽനിന്ന് പന്തു സ്വീകരിച്ച തിയാഗോ സിൽവയുടെ ത്രൂപാസ് റിച്ചാർലിസന് കൈമാറി. മുന്നോട്ടുകയറിയ റിച്ചാർലിസൻ പന്ത് വലയിലാക്കി. സ്കോർ 3-0. ആ ഗോളിന്റെ ആരവം അടങ്ങുന്നതിന് മുമ്പ് അടുത്ത ഗോൾ പറ്റയുടെ വക. 4 ഗോളുകൾക്ക് ബ്രസീൽ പട മുൻപിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വരുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ലീഡുയര്‍ത്താന്‍ ബ്രസീലിനും ഗോള്‍ മടക്കാന്‍ കൊറിയക്കും പല അവസരങ്ങളും ലഭിച്ചെങ്കിലും ഒരു ഗോള്‍ മാത്രമേ വന്നുള്ളൂ. അതു കൊറിയയുടെ വകയായിരുന്നു.

സൂപ്പർ താരം നെയ്മർ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയതിന്റെ ആവേശം മത്സരത്തിന്റെ തുടക്കം തൊട്ട് ബ്രസീൽ ക്യാമ്പിലുയർന്നു. യാതൊരുവിധ സമ്മർദ്ദങ്ങൾക്കും കീഴ്പ്പെടാതെയാണ് ബ്രസീൽ പന്തുതട്ടിയത്.