play-sharp-fill
ഖത്തറിൽ അട്ടിമറികൾ തുടരുന്നു ; കാനറികളുടെ ചിറകരിഞ്ഞ് കാമറൂൺ; തോൽവി വഴങ്ങിയിട്ടും ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് ; പ്രതീക്ഷകൾ അവസാനിച്ച് കാമറൂണിന് മടക്കം

ഖത്തറിൽ അട്ടിമറികൾ തുടരുന്നു ; കാനറികളുടെ ചിറകരിഞ്ഞ് കാമറൂൺ; തോൽവി വഴങ്ങിയിട്ടും ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് ; പ്രതീക്ഷകൾ അവസാനിച്ച് കാമറൂണിന് മടക്കം

ദോഹ: കാമറൂണിനെതിരെയുള്ള പോരാട്ടത്തിൽ കാലിടറി വീണ് ബ്രസീൽ . അട്ടിമറികൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത സീസണായി ഖത്തർ വേൾഡ് കപ്പ് മാറിക്കഴിഞ്ഞു. ഇൻജുറി ടൈമിൽ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂൺ കരുത്തുകാട്ടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പർ താരം വിൻസന്റ് അബൂബക്കറാണ് കാമറൂണിനായി വിജയഗോൾ നേടിയത്. തോൽവി വഴങ്ങിയിട്ടും ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു.

കാമറൂണിനെതിരെ ബ്രസീൽ പട ഇന്നിറങ്ങിയത് ഒമ്പത് മാറ്റങ്ങളോടെയാണ്.ആദ്യ പകുതിയിൽ 68 ശതമാനം പന്ത് കൈവശം വെച്ചത് ബ്രസീലാണ്.രണ്ടാം പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ കാമറൂൺ ലക്ഷ്യം കാണുകയായിരുന്നു. 13-ാം മിനുട്ടിൽ മാർട്ടിനെല്ലിയുടെ ഹെഡ്ഡർ കാമറൂൺ ഗോളി എംപസ്സി തട്ടിയകറ്റി.37-ാം മിനുട്ടിൽ മാർട്ടിനെല്ലിയുടെ ഷോട്ട് എംപസ്സിയുടെ കൈകളിലൊതുങ്ങി. ആദ്യ പകുതിയുടെ അധിക സമയത്തിൽ മാർട്ടിനെല്ലിയെടുത്ത തകർപ്പൻ ഷോട്ടും എംപസ്സി വിഫലമാക്കി. അതിനിടെ, എംബിയ്യുമോ ബ്രസീൽ പോസ്റ്റിലേക്ക് കിടിലൻ ഹെഡ്ഡറടിച്ചു. എന്നാൽ എഡേഴ്സൺ കുത്തിയകറ്റി.

49-ാം മിനുട്ടിൽ ബോക്സിൽ വെച്ച് അൻഗ്രൂഷ്യയുമായി കൂട്ടിയിടിച്ച് ടെല്ലസിന് പരിക്കേറ്റു. തുടർന്ന് മാർക്വിനോസിനെ പകരമിറക്കി. ഫ്രെഡിന് പകരം ബ്രൂണോ ഗ്വിമാറസും റോഡ്രിഗോക്ക് പകരം റിബെറിയോയും ഇറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

51-ാം മിനുട്ടിൽ അൻഗ്രൂഷ്യയുടെ പാസിൽ അബൂബക്കർ അടിച്ച ഷോട്ട് ബ്രസീൽ പോസ്റ്റിനെ തൊട്ടടുത്ത് കൂടെ കടന്നുപോയി. 53-ാം മിനുട്ടിലും 56-ാം മിനുട്ടിൽ ബ്രസീലിന് ലഭിച്ച അവസരങ്ങൾ എംപസി തടഞ്ഞു. ഒരു ഷോട്ട് ആദ്യം തടഞ്ഞ ശേഷം വീണ്ടും പോസ്റ്റിലേക്ക് നീങ്ങിപ്പോൾ രണ്ടാമതും എംപസ്സി തട്ടിത്തെറിപ്പിക്കുകയായിരുന്നു.

മത്സരം തുടങ്ങി ഏഴു മിനുട്ടാകുന്നതിന് മുമ്പ് ഇരുടീമുകളിലെയും ഓരേ താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു. ആറാം മിനുട്ടിൽ കാമറൂൺ ഡിഫൻഡർ നൂഹു ടോളോയും ഏഴാം മിനുട്ടിൽ മിറ്റാവോയുമാണ് നടപടി നേരിട്ടത്. ടോളോക്ക് ആൻറണിയെ വീഴ്ത്തിയതിനും മിലിറ്റാവോക്ക് എൻഗമാലോവിനെ വൈകി ചാലഞ്ച് ചെയ്തതിനുമാണ് കാർഡ് ലഭിച്ചത്. 27-ാം മിനുട്ടിൽ കാമറൂൺ മിഡ്ഫീൽഡർ പിയറെ കുൻഡെയും മഞ്ഞക്കാർഡ് കണ്ടു. റോഡ്രിഗേയെ പിറകിൽ നിന്ന് വീഴ്ത്തിയതിനായിരുന്നു കാർഡ്. 32-ാം മിനുട്ടിൽ കോളിൻസ് ഫൈയും കാർഡ് നേരിട്ടു. 81-ാം മിനുട്ടിൽ ബ്രസീലിന്റെ മാറ്റിനെല്ലിയെ പിറകിൽ നിന്ന് വലിച്ചുവീഴ്ത്തിയതിന് വിൻസൻറ് അബൂബകറും മഞ്ഞക്കാർഡ് വാങ്ങി.

കളിയിൽ പരാജയപ്പെട്ടെങ്കിലും ആറ് പോയന്റുമായി ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. ഇതേ പോയൻറുള്ള സ്വിറ്റ്സർലാൻഡിനെ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താക്കി ടീം പട്ടികയിൽ മുന്നിലെത്തുകയായിരുന്നു. പ്രീക്വാർട്ടറിൽ ബ്രസീലിന് ദക്ഷിണ കൊറിയയെയാണ് നേരിടേണ്ടത്. ഡിസംബർ ആറിന് 12.30നാണ് മത്സരം. ഒരു പോയന്റോടെ പട്ടികയിൽ അവസാനസ്ഥാനത്താണ് സെർബിയ. സെർബിയ ഒരു മത്സരം പോലും
വിജയിക്കാതെയാണ് ലോകകപ്പിൽ നിന്ന് പുറത്തായത്. ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്സർലാൻഡിന് പ്രീക്വാർട്ടറിൽ പോർച്ചുഗലാണ് എതിരാളി.

ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അവർ പട്ടികയിൽ മുന്നിലെത്തി.ഒരു പോയന്റോടെ പട്ടികയിൽ അവസാനസ്ഥാനത്താണ് സെർബിയ, സെർബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പിൽ നിന്ന് പുറത്തായത്. ജയത്തോടെ ഗ്രൂപ്പ് ജിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലാൻഡ് പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ പോർച്ചുഗലാണ് സ്വിസ് പടയുടെ എതിരാളി.