play-sharp-fill
യൂറോപ്യൻ വമ്പന്മാരെ കടത്തിവെട്ടി ജപ്പാൻ പ്രീക്വാർട്ടറിൽ ; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ വിജയം കണ്ടെത്തി ;    തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍; പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ ; സ്പെയിന് മൊറോക്കോ

യൂറോപ്യൻ വമ്പന്മാരെ കടത്തിവെട്ടി ജപ്പാൻ പ്രീക്വാർട്ടറിൽ ; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ വിജയം കണ്ടെത്തി ; തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍; പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ ; സ്പെയിന് മൊറോക്കോ

ദോഹ : യൂറോപ്യൻ വമ്പന്മാരായ സ്പെയിനെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിലെത്തി.ലോകകപ്പ് ഗ്രൂപ്പ് ഇ നിർണായക മത്സരത്തിൽ ഒന്നിനെതിരെ ഇരട്ട ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ 2010ലെ ചാമ്പ്യന്മാരെ തറപറ്റിച്ചത്.

ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാൻ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് സ്പെയിനെ വീഴ്ത്തിയത്.
48-ാം മിനിറ്റിൽ റിറ്റ്സു ഡോവൻ ആണ് സ്പെയിന്റെ നെഞ്ച് കലക്കി ആദ്യം ഗോൾവല കുലുക്കി സ്പാനിഷ് നിരയെ വിറപ്പിച്ചത്. തൊട്ടുപിന്നാലെ സ്പെയിൻ വലയിലേക്ക് ടനാകയുടെ രണ്ടാമത്തെ ഗോൾ.
ആദ്യ ഗോളിന്റെ ഷോക്കിൽ നിന്ന് മുക്തരാവാൻ സമയം കൊടുക്കാതെയായിരുന്നു ജപ്പാന്റെ രണ്ടാമത്തെ അടി. 51-ാം മിനിറ്റിലായിരുന്നു ആവോ ടനാകയുടെ ഗോൾ .

പിന്നീട് സമനില നേടാൻ സ്പെയിൻ പരമാവധി ശ്രമിച്ചെങ്കിലും എല്ലാ നീക്കങ്ങളും വിഫലമാവുകയായിരുന്നു. 11-ാം മിനിറ്റിൽ ആൽവറോ മൊറാട്ടയാണ് സ്പെയിനായി ഹെഡ്ഡറിലൂടെ വല കുലുക്കിയത്.
അസ്ഖലിക്യുട്ടയുടെ അതിമനോഹര ക്രോസിന് തലവച്ചാണ് മൊറാട്ട സ്പെയിന് ലീഡ് നേടിക്കൊടുത്തത്. ഖത്തർ ലോകകപ്പിലെ മൊറാട്ടയുടെ മൂന്നാം ഗോളാണിത്.ഒമ്പതാം മിനിറ്റിൽ ആൽവാരോ മൊറാട്ടയുടെ ഹെഡ്ഡർ ഗോൾകീപ്പർ കൈയിലൊതുക്കിയിരുന്നു. എന്നാൽ രണ്ട് മിനിറ്റിനു ശേഷം മൊറാട്ട അതേ രീതിയിൽ നടത്തിയ ശ്രമം വിജയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തിൽ തന്നെ ഇരു ടീമുകളും ഗോൾവല കുലുക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും ആദ്യ ഭാഗ്യം സ്പെയിനോടൊപ്പമായിരുന്നു. പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ സർവ സന്നാഹവുമായാണ് സ്പെയിൻ ഇറങ്ങിയത്.

പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ. അതേസമയം ജപ്പാനോട് തോറ്റ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ സ്പെയിന് മൊറോക്കോയാണ് എതിരാളികൾ.