ഇന്ന് വിവാഹം നടക്കാനിരിക്കെ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു: മരണത്തിൽ ദുരൂഹത; കാരണമറിയാതെ ബന്ധുക്കൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ (22) യെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയ്യാല്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് ശനിയാഴ്ച പുലര്‍ച്ചെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വര്‍ണം വാങ്ങി വരികയും സമീപവാസികളെ ആഭരണങ്ങള്‍ കാണിക്കുകയും രാത്രി മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്ത് കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനില്‍ കുരിക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഹെഡ് ഫോൺ കൈയില്‍ പിടിച്ചിരുന്നു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.