video
play-sharp-fill
കൊറോണ വൈറസ് ഭീതി: ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9ന്റെ റിലീസ് ഒരു വർഷത്തേയ്ക്ക് നീട്ടി

കൊറോണ വൈറസ് ഭീതി: ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9ന്റെ റിലീസ് ഒരു വർഷത്തേയ്ക്ക് നീട്ടി

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ചില സിനിമകളുടെ റിലീസും മാറ്റിവച്ചിരിക്കുകയാണ്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9ന്റെ റിലീസ് ഒരു വർഷത്തേയ്ക്ക് നീട്ടിവെച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.

കേരളത്തിൽ പ്രേക്ഷകർക്കും പരിചയമുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9ന്റെ റിലീസ് മെയ് 22നായിരുന്നു നിശ്ചയിച്ചിരുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ആണ് ആദ്യം റിലീസ് മാറ്റിയ ചിത്രം. ഏപ്രിൽ 10നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിന്റെ റിലീസും മാറ്റിയിട്ടുണ്ട്. ദ് ന്യൂ മൂട്ടന്റ്സിന്റെ റിലീസ് ഏപ്രിൽ മൂന്നിൽ നിന്ന് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group