video
play-sharp-fill

പമ്പയിലും ശബരിമലയിലും പ്രതിഷേധവും നിയന്ത്രണവും മാത്രം, മാലിന്യങ്ങൾ നീക്കം ചെയ്യാതെ പനി പടർന്നു പിടിക്കുന്നത് ആരും അറിയുന്നില്ല

പമ്പയിലും ശബരിമലയിലും പ്രതിഷേധവും നിയന്ത്രണവും മാത്രം, മാലിന്യങ്ങൾ നീക്കം ചെയ്യാതെ പനി പടർന്നു പിടിക്കുന്നത് ആരും അറിയുന്നില്ല

Spread the love

സ്വന്തം ലേഖകൻ

ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടതേയുള്ളൂവെങ്കിലും ശബരിമലയിൽ മാലിന്യത്തിന് കുറവില്ല. വിവിധ ഭോജനശാലകൾക്ക് പിറകിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും പലയിടത്തായി കൂടിക്കിടക്കുന്നു. പമ്പയിലേക്ക് എത്തുന്ന ഞുണങ്ങാറിലും മറ്റു തോടുകളിലും മലിനജലമാണ്. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചില്ലെങ്കിൽ രോഗങ്ങൾ പടരാൻ സാധ്യതയേറെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വനംവകുപ്പ് ശബരിമല സ്പെഷ്യൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി.

ഭസ്മക്കുളത്തിന് മുകളിലുള്ള കെട്ടിടങ്ങൾ, പൊലീസ്‌ കാന്റീൻ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലവും അവശിഷ്ടങ്ങളും ഞുണങ്ങാറിലാണ് എത്തുന്നത്. പോലീസ് കാന്റീന് പിറകിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇവിടത്തെ മാലിന്യം ആറിലേക്കാണ് എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നദാന കേന്ദ്രങ്ങളിൽ നിന്നുള്ള മലിനജലവും പലയിടത്തും പുറത്തേക്ക് ഒഴുക്കുകയാണ്. മാളികപ്പുറത്തിന് സമീപത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലും പ്ലാസ്റ്റിക് കുന്നുകൂടിക്കിടക്കുകയാണ്. ശബരിമല പ്ലാസ്റ്റിക് വിമുക്തമേഖലയാണെങ്കിലും കുപ്പികളും കവറുകളും ധാരാളമെത്തുന്നു. ദേവസ്വം ബോർഡിന്റെ മലിനജല സംസ്‌കരണ കേന്ദ്രം നവംബർ 16-നാണ് നടത്തിപ്പുകാർക്ക് കൈമാറിയത്. മുൻവർഷം നല്ലരീതിയിൽ പ്രവർത്തിക്കാത്തതിനാൽ ഉപകരണങ്ങൾ കേടായിരുന്നു. ഇത് നന്നാക്കിവരുന്നതേയുള്ളൂ.