
കോട്ടയം: ജില്ലയിൽ ജില്ലയിൽ പനിബാധിതരും ഏറുകയാണ്. ചെറുചൂടോടെയാണ് തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാൻ ആഴ്ചകളെടുക്കും. കോട്ടയം ജില്ലാ ആശുപത്രിയിൽ ദിനം പ്രതി എത്തുന്നത് നൂറുക്കണക്കിന് രോഗികൾ.ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂട്ടിയാൽ ഇനിയും ഉയരും. കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗവിദഗ്ദ്ധർ പറയുന്നു.
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പനി മാറിയാലും തൊണ്ടവേദനയും ചുമയും മാറാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നത് പല രോഗികളെയും ദുരിതം വര്‍ധിപ്പിക്കുന്നു. പലർക്കും ദിവസങ്ങളോളം ശബ്ദ നഷ്ടം വരെ ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊണ്ടയിലെ അണുബാധ മൂലം തുടര്‍ച്ചയായ ചുമയ്ക്കും പലര്‍ക്കും ദിവസങ്ങളോളം ശബ്ദ നഷ്ടത്തിനും കാരണമാകുന്നു.
പ്രായമേറിയവരിലും കുട്ടികള്‍ക്കുമാണു ചുമ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കാലാവസ്ഥയിലെ വ്യതിയാനമാണു പനി പടരാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
രാവിലെ നേരിയ തണുപ്പുണ്ടെങ്കിലും പിന്നിട് കൂടിയ ചൂടാണ്. ഈ സമയങ്ങളില്‍ തണുത്ത വെള്ളം കുടിക്കുന്നതുള്‍പ്പെടെയുള്ളതു പനിയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
പകര്‍ച്ചപ്പനിയ്‌ക്കൊപ്പം വയറിളക്ക രോഗവും പടരുന്നുണ്ട്.
വേനല്‍ ശക്തമായതിനു പിന്നാലെ, കുടിവെള്ളം മലിനമാകുന്നതിന്റെ ലക്ഷണമാണു രോഗം വര്‍ധിക്കുന്നതു വിരല്‍ ചൂണ്ടുന്നതെന്ന് അധികൃതര്‍ പറയുന്നു.
ദാഹം കലശലാകുമ്ബോള്‍ എവിടെ നിന്നു ലഭിക്കുന്ന ലഭിക്കുന്ന വെള്ളവും കുടിക്കേണ്ടി വരുന്ന സാഹചര്യം രോഗം വര്‍ധിക്കാന്‍ കാരണമാകുമെന്ന് അധികൃതര്‍ മുന്നിറിയിപ്പ് നല്‍കുന്നു



