വീണ്ടും പനിച്ച് വിറച്ച് കോട്ടയം ജില്ല; ഈ മാസം ഇതുവരെ 300 പേർ ചികിത്സ തേടി; ഇടവിട്ടുള്ള മഴയും വെയിലും വില്ലൻ

Spread the love

കോട്ടയം : ഇടവിട്ടുള്ള മഴയും വെയിലും കാരണം ജില്ലയിൽ പനബാധിതരുടെ എണ്ണത്തിൽ വർധന.ദിവസവും ശരാശരി 300 പേർ ചികിത്സതേടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ
സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടിയെടുക്കുമ്പോൾ ഇരട്ടിയാവും. കുട്ടികളും മുതിർന്നവരും ഒരുപോലെ പനിക്കിടക്കിയിലാണ്.

ജലദോഷത്തിൽ തുടങ്ങി വയറുവേദനയും ശരീരവേദനയും ഉൾപ്പെടെ വന്ന് ഊഷ്മാവ് ഉയരും. കഴിഞ്ഞ മാസം 6800 പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. വൈറൽപ്പനി, ശ്വാസകോശ അണുബാധ എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.

സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുൻകരുതൽ എടുക്കാത്തതും രോഗപ്പകർച്ച കൂടാൻ ഇടയാക്കും. സ്വയം ചികിത്സ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുകയാണ്. ഇതിന് പുറമേ ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ളുവൻസ, വയറിളക്ക രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്ത പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി മുന്നോട്ടു വരുമ്പോഴാണ് മറ്റ് പകർച്ച വ്യാധികളും പിടിമുറുക്കുന്നത്.

പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ഏറെനേരം കാത്തിരിക്കേണ്ട ദുരവസ്ഥയിലാണ് രോഗികൾ. ഇതോടെ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പലരും.