
സ്വന്തം ലേഖിക
ഇരിട്ടി: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുൻ ആറളം പഞ്ചായത്ത് മെമ്പറും സിപിഐ ആറളം ലോക്കൽ കമ്മിറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ കെ.ബി. ഉത്തമന്റെ മകൾ ആതിരയാണ് മരിച്ചത്. 19 വയസ്സായിരുന്നു.
പനി ബാധിച്ച് കഴിഞ്ഞ ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു .മാതാവ് : സുജാത. സഹോദരങ്ങൾ: അനുരാഗ്, ആദർശ്, ആരതി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group