video
play-sharp-fill
നെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് വ്യാപനം; പലതവണ അടച്ചിട്ട് സ്കൂളുകൾ

നെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് വ്യാപനം; പലതവണ അടച്ചിട്ട് സ്കൂളുകൾ

നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ വേണ്ട മുൻകരുതലുകളോ നടപടികളോ സ്വീകരിക്കുന്നില്ല. കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം മുതിര്‍ന്നവരിലേക്കും പകരാന്‍ തുടങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

 

രണ്ട് മാസത്തോളമായി രോഗം വിവിധ മേഖലകളില്‍ വ്യാപിച്ചിട്ടും ആരോഗ്യ പ്രവർത്തകർ നോക്കുക്കുത്തികൾ ആകുണെന്ന് പരാതി ഉയരുന്നുണ്ട്. കൊച്ചുകുട്ടികളിലാണ് രോഗം ആദ്യം ഉണ്ടാകുന്നത്. പിന്നീട് മുതിര്‍ന്നവരിലേക്കും വ്യാപിക്കും. മുണ്ടിനീര് രോഗം മൂലം മേഖലയിലെ പല സ്‌കൂളുകളും ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിട്ടുണ്ട്.

 

എല്‍കെജി, യുകെജി വിഭാഗങ്ങളാണ് അടച്ചത്.കവിളിന്‍റെ സമീപത്തിലുള്ള ഉമിനീര്‍ ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര്.ഒരു പ്രാവശ്യം ബാധിച്ചാല്‍ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളും ഗൗരവമുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുണ്ടിനീരിന്‍റെ കാരണക്കാര്‍ മിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരുതരം വൈറസുകളാണ്. ഉമിനീര്‍ ഗ്രന്ഥികളെ പ്രത്യേകിച്ച്‌ പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂര്‍വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടുവരുന്നു.