
തിരുവനന്തപുരം : സംസ്ഥാനത്ത് പനി ബാധിച്ച് രണ്ടുപേർ മരിച്ചു. രണ്ട് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും മരിച്ചു. പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.
13,196 പേരാണ് പനി ബാധിച്ച് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 416 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു.
10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് കോളറ പടരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ആറുപേർക്ക് കൂടി ഇന്ന് കോളറ സ്ഥിരീകരി.ച്ചു.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ അന്തേവാസികൾക്കാണ് കോളറ സ്ഥിരീകരിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.