പനിച്ചു വിറച്ച് കേരളം; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് 12,508 പേർ; 129 പേർക്ക് ഡെങ്കിപ്പനി, 36 പേർക്ക് എച്ച്1 എൻ1, തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു, മലപ്പുറത്ത് 4 പേർക്ക് മലമ്പനി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 36 പേർക്ക് എച്ച്1 എൻ1 ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
12,508 പേരാണ് 24 മണിക്കൂറിനിടെ പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്നൈൽ മരണവും സംശയിക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
അതേ സമയം, മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.
Third Eye News Live
0