video
play-sharp-fill
പനിയുള്ള കുട്ടികളെ അഞ്ച് ദിവസം വരെ സ്കൂളില്‍ അയക്കരുത്; ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ മാസ്ക് ധരിക്കണം;  നിര്‍ബന്ധമായും ചികിത്സ തേടണം;  നിര്‍ദേശങ്ങള്‍ ഇങ്ങനെ…..!

പനിയുള്ള കുട്ടികളെ അഞ്ച് ദിവസം വരെ സ്കൂളില്‍ അയക്കരുത്; ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ മാസ്ക് ധരിക്കണം; നിര്‍ബന്ധമായും ചികിത്സ തേടണം; നിര്‍ദേശങ്ങള്‍ ഇങ്ങനെ…..!

സ്വന്തം ലേഖിക

തിരുവനന്തപുരം: പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.

കുട്ടിയുടെ രോഗവിവരം സ്കൂളില്‍ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസില്‍ പല കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെയും അറിയിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഫ്ലുവൻസയുടെ ചെറിയ ലക്ഷണങ്ങേളാടുകൂടിയാണെങ്കില്‍ പോലും സ്കൂളില്‍ വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.

ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ മുൻകരുതലെന്ന നിലയില്‍ മാസ്ക് ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്കൂളുകളിലും ഒരു അധ്യാപകൻ/ അധ്യാപിക പകര്‍ച്ചവ്യാധി നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കണം.