
പനിയെ തുടർന്ന് മൂന്ന് വയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി കോളനിയിലെ കുമാരൻ്റെ മകൾ ചിന്നു (3) ആണ് മരിച്ചത്.
രണ്ട് ദിവസമായി കുട്ടിക്ക് ചെറിയ പനി ഉണ്ടായിരുന്നു. ഞാറാഴ്ച രാവിലെ 10:45 ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0