video
play-sharp-fill

ആശുപത്രിയില്‍ കയറിയിറങ്ങിയത് വര്‍ഷങ്ങള്‍;പന്നിയിറച്ചി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ആശുപത്രിയില്‍ കയറിയിറങ്ങിയത് വര്‍ഷങ്ങള്‍;പന്നിയിറച്ചി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

Spread the love

ഇടയ്ക്കിടെ വരുന്ന പനിയും ശരീരം വേദനയും വിട്ടുമാറാതെ വന്നപ്പോഴാണ് ഏറ്റവുമൊടുവില്‍ ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്.കഴിക്കുന്ന ഭക്ഷണം ജീവനെടുക്കുന്ന രോഗാവസ്ഥയിലേക്ക് നയിച്ച കഥയാണ് ഫ്‌ളോറിഡയിലെ എഴുപതുകാരന് പറയാനുള്ളത്.നെഞ്ചിന്റെ ഭാഗത്തെ ചര്‍മത്തിന് കട്ടിയേറിയിരുന്നുന്നതിനെ,തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് മൃഗങ്ങളില്‍ നിന്ന് പകരുന്ന ബ്രൂസെല്ലോസിസ് ആണെന്ന് സ്ഥിരീകരിക്കുന്നത്.പ്രശ്‌നം തിരിച്ചറിഞ്ഞപ്പോഴേക്കും അണുബാധ ഇംപ്ലാന്റ് ചെയ്ത ഡിഫിബ്രില്ലേറ്ററിലേക്ക് വരെ എത്തിയിരുന്നു.ഇതിനു കാരണമായത് 2017ല്‍ കഴിച്ച പന്നിയിറച്ചിയും.

പന്നി, ആട്, ചെമ്മരിയാട്, നായ എന്നിവയെ ബാധിക്കുന്ന ബ്രൂസെല്ല ഇനങ്ങളാല്‍ ഉണ്ടാകുന്ന ബാക്ടീരിയ രോഗമാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ മൃഗ ഉല്പന്നങ്ങള്‍ ഭക്ഷിക്കുന്നത് വഴിയോ ആണ് മനുഷ്യർക്ക് രോഗം പിടിപ്പെടുന്നത്.ഡിഫിബ്രില്ലേറ്ററില്‍ അണുബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കുകള്‍ ഇവയിലേക്കെത്തിക്കുന്നത് ബുദ്ധിമുട്ടാണ്. ശരിയായ ചികിത്സയ്ക്കായി ഇംപ്ലാന്റ് പുറത്തെടുക്കേണ്ടി വരുമെന്നുള്ളതാണ് വെല്ലുവിളി.

എഴുപതുകാരനായ ഇദ്ദേഹത്തിനു ഒരു വേട്ടക്കാരനില്‍ നിന്ന് സമ്മാനമായിട്ടാണ് പന്നിയിറച്ചി ലഭിക്കുന്നത്.ഇറച്ചി പാകം ചെയ്ത് കഴിച്ചതില്‍ പിന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിനാൽ,തുടർച്ചയായി ആശുപത്രിയിൽ പോകുമായിരുന്നു.പിന്നീടാണ് രോഗം സ്ഥിരീകരിച്ചതും അണുബാധ ഇംപ്ലാന്റ് ചെയ്ത ഡിഫിബ്രില്ലേറ്ററിലേക്ക് വരെ എത്തിയിരുന്നതായി അറിഞ്ഞതും.ഈ എഴുപതുകാരന്റെ ഇംപ്ലാന്റ് പൂര്‍ണമായും മാറ്റിവയ്‌ക്കേണ്ടതായി വന്നു. ചികിത്സയ്ക്കൊടുവിലായി ഇയാള്‍ സുഖം പ്രാപിച്ചുവരികയാണ് എന്നതാണ് ഫ്ളോറിഡ സ്വദേശിയുടെ കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടയ്ക്കിടെ വരുന്ന പനി മാത്രമാണ് ഇതിന്റെ ലക്ഷണം.രക്തപരിശോധനയിലും ഇത് ബാക്ടീരിയ ബാധ കണ്ടെത്തണമെന്നില്ല.രോഗപ്രതിരോധ കോശങ്ങളില്‍ വര്‍ഷങ്ങളോളം മറഞ്ഞിരിക്കാനുള്ള കഴിവ് കാരണം ബാക്ടീരിയ ബാധിച്ചത് കണ്ടെത്തി ചികിത്സിക്കാന്‍ സമയമെടുക്കും.