
കോട്ടയം: കോട്ടയത്ത് പനി വ്യാപകമായി പടരുന്നു. കനത്ത മഴയെ തുടർന്ന് ജില്ലയിൽ പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഈ മാസം ഇതുവരെ 8004 പേരാണ് ചികിത്സ തേടിയത്. 10 പേർക്ക് ഡെങ്കിപ്പനിയും, 14 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചില പ്രദേശങ്ങളിൽ ഇൻഫ്ലുവൻസ വിഭാഗത്തില്‍പ്പെട്ട വൈറല്‍ പനിയും കണ്ടുവരുന്നുണ്ട്. ഗർഭിണികള്‍, കിടപ്പുരോഗികള്‍, മറ്റു ഗുരുതര രോഗമുള്ളവർ, കുട്ടികള്‍ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
പകർച്ചപ്പനി ബാധിച്ച കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം. വീട്ടിൽ തന്നെ വിശ്രമവും മതിയായ വെള്ളം കുടിക്കുകയും പോഷകഗുണമുള്ള ഭക്ഷണം കഴിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാലയോ കൈക്കൊണ്ടോ മറയ്ക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് ശരിയായി കഴുകാനും മാസ്‌ക് ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗലക്ഷണങ്ങൾ
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയല്‍