
കോട്ടയം: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനൊപ്പം, പനിയും മറ്റു സംക്രാമിക രോഗങ്ങളുടെയും വ്യാപനം കൂടി.
ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, ദിവസവും പനിയുമായി ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളിലും രോഗികളുടെ തിരക്കാണ് ഇപ്പോഴുള്ളത്. ഇതിൽ 8 പേർക്ക് ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചു. 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 4 മലേറിയ കേസുകളും 24 ഹെപ്പറ്റൈറ്റിസ് എ കേസുകളും (മഞ്ഞപ്പിത്തം) റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം കൊവിഡ് ബാധിതരുമുണ്ട്
കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പനി ബാധിതരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാഗ്രത പാലിക്കുക; സ്വയം ചികിത്സ ഒഴിവാക്കുക
പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. സ്വയംചികിത്സ പാടില്ല. ഇത് നിങ്ങളുടെ ആരോഗ്യ സ്ഥിതിയെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം.
രോഗം ബാധിച്ചവരും രോഗം മാറിയ ശേഷവും മതിയായ വിശ്രമം എടുക്കണം. ക്ഷീണം കുറയ്ക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, വിവിധ തരത്തിലുള്ള പഴങ്ങൾ എന്നിവ കഴിക്കുന്നത് ഗുണകരമായിരിക്കും. മരുന്നുകൾ ഉപയോഗിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം അടിസ്ഥാനമാക്കിയായിരിക്കണം.
നിർദ്ദേശങ്ങൾ
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ വിശ്രമം എടുക്കുക. ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ച് ശുദ്ധമാക്കിയതായിരിക്കണം. കഫത്തിൽ മാറ്റങ്ങൾ കാണപ്പെടുകയോ, ശ്വാസമുട്ട്, തളർച്ച പോലുള്ള അസാധാരണ ലക്ഷണങ്ങൾ അനുഭവപ്പെടുകയോ ചെയ്യുമ്പോൾ അത് ഗൗരവമായി കാണണം.
ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾക്കെതിരേ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ തന്നെ മെഡിക്കൽ സഹായം തേടേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കുന്നു. വൈകിയാൽ രോഗം ഗുരുതരമായി മാറാൻ സാധ്യതയുണ്ട്.