പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു

Spread the love

കോഴിക്കോട്:    കോഴിക്കോട് ജില്ലയിൽ പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥീകരിച്ചു. സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് രോഗം പടരുന്നത്. വളരെ അപൂർവ്വമായി മാത്രമാണ് ജപ്പാൻ ജ്വരം മനുഷ്യരിലേക്ക് പടരുക. ക്യൂലക്സ് എന്ന കൊതുകാണ് ഈ രോഗം പടർത്തുന്നത്.

video
play-sharp-fill

പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ആരംഭിച്ചു.

സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധ മാര്‍ഗമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർ, ആശവർക്കേഴ്സ് എന്നിവരുടെ നേർതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group