play-sharp-fill
പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം;  ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്നുപേർ; ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം; ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്നുപേർ; ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണിയുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു

ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ ഒരു വയസുകാരി ഉള്‍പ്പടെ നാലു പേരാണ് പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് മഴക്കാലമെത്തിയതോടെ പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വൈറല്‍ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നുണ്ട്.കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിൽ അരലക്ഷത്തിലധികം പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,212 പേർക്ക് ജില്ലയിൽ വൈറൽ പനി പിടിപെട്ടു.