
കോട്ടയം: സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഗോകുലം ഫിലിംസിന്റെ ‘ഒറ്റക്കൊമ്പന്‍’ എന്ന പുതിയ സിനിമയ്ക്ക് വേണ്ടി പ്രശസ്തമായ പാലാ ജൂബിലി പെരുന്നാള്‍ വീണ്ടും പുനരാവിഷ്‌കരിക്കുകയാണ്.
ചിത്രത്തിലെ തിരുനാള്‍ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുന്നത് വൈദികരുടെയും വിശ്വാസികളുടെയും ആശീര്‍വാദത്തോടെയാണ്. പാലാ തിരുനാളിൻ്റേതു പോലെ വൈദ്യുതി ദീപാലങ്കാരങ്ങള്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കുരിശുപള്ളിക്ക് താഴെ മാതാവിന്റെ തിരുസ്വരൂപം സ്ഥാപിക്കുന്നതിന് വലിയ പന്തല്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. രണ്ട് ആഴ്ചത്തേക്ക് രാത്രി ഷൂട്ടിംഗുകള്‍ തുടരാൻ സാധ്യതയുണ്ട്.
സുരേഷ് ഗോപിയോടൊപ്പം ഇന്ദ്രജിത്തും ലാലും ഈ രംഗങ്ങളിലെ ചിത്രീകരണത്തില്‍ പങ്കെടുക്കും. മാത്യൂസ് തോമസാണ് സംവിധായകന്‍. ഷിബിന്‍ ഫ്രാന്‍സീസാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പതിവായി കുരിശു പള്ളി മാതാവിന്റെയടുത്തെത്തി പ്രാര്‍ത്ഥിച്ച് ദിനചര്യ ആരംഭിക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ വേഷമിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബര്‍ 1 ന് കൊടികയറി 8ന് വലിയപെരുന്നാളോടെയാണ് പാലായിലെ അമലോത്ഭവജൂബിലി തിരുന്നാള്‍ നടക്കുന്നത്. ഇപ്പോഴത് സിനിമയ്ക്കായിയാണ് വീണ്ടും പുനരാവിഷ്‌കരിക്കുന്നത്. കഴിഞ്ഞ ജൂബിലി തിരുനാളിനിടെ, ചില പ്രധാന ദൃശ്യങ്ങള്‍ സിനിമയുടെ ആവശ്യത്തിനായി ലൈവായി ചിത്രീകരിച്ചിരുന്നു.