
ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണ്; അതില്‍ തടസമില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.
സ്വന്തം ലേഖിക.
ആഘോഷങ്ങളുടെ ഭാഗമാകുന്നതും സംസ്‌കാരം പകര്‍ത്തുന്നതും വ്യത്യസ്തമായ കാര്യമാണ്. മറ്റ് സമുദായങ്ങളുടെ സംസ്‌കാരം പകര്‍ത്തേണ്ടതില്ല. അതേസമയം സൗഹൃദം എപ്പോഴും നിലനില്‍ക്കും അതില്‍ ആരും തടസം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നമ്മുടെ നാട് എല്ല സമുദായവും ജീവിക്കുന്നിടമാണ്.
ഇന്ത്യയില്‍ സൗഹൃദത്തിന് വളരെ പ്രാധാന്യമുണ്ട്. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി എന്നിവരുടെ കാലത്ത് അവരെല്ലാം അന്യമതക്കാരുമായി സൗഹൃദത്തിലാണ് ജീവിച്ചിട്ടുള്ളത്. പഴയകാലം മുതല്‍ക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്ലാമികമാണെന്നു വരാത്ത വിധത്തിലുള്ളതാണ്. ഇസ്ലാമികമായി അംഗീകരിക്കാന്‍ നിര്‍വാഹമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇസ്ലാമികമാണെന്നു വരുത്താത്ത വിധത്തില്‍ പണ്ടത്തെ പോലെ ഇനിയും ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.സമസ്തയുടെ നൂറാം വാര്‍ഷികം സ്വന്തമായി നടത്തുന്നത് സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം പറഞ്ഞു.