
തിരുവനന്തപുരം: ബക്രീദിനായി വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മാസപ്പിറവി വൈകിയതിന്റെ അടിസ്ഥാനത്തിൽ വലിയപെരുന്നാൾ ജൂൺ 7-നാണ് (ശനിയാഴ്ച) നടക്കുകയെന്ന് മതപണ്ഡിതർ അറിയിച്ചു.
ഈ സാഹചര്യത്തിൽ പൊതുഅവധി ശനിയാഴ്ചയിലേക്ക് മാറ്റാനൊരുങ്ങുന്ന കാര്യത്തിൽ സർക്കാർ തീരുമാനം മുഖ്യമന്ത്രി ബുധനാഴ്ച ഡൽഹിയിൽ നിന്ന് തിരികെയെത്തിയ ശേഷമായിരിക്കുമെന്നാണ് വിവരം.