തീവ്രവാദക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയിലായി; തടിയന്റവിട നസീറിന്റെ കൂട്ടാളി ഫിറോസ് എടപ്പള്ളിയാണ് പിടിയിലായത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: തീവ്രവാദക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയിലായി. ഫിറോസ് എടപ്പള്ളിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഫിറോസിനെ എടക്കാട് പൊതുവാച്ചേരിയില്‍ നിന്നാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.

രാവിലെ 11 മണിയോടെയാണ് ഫിറോസിനെ എന്‍ഐഎ പിടികൂടിയത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അടക്കം പ്രതിയാണ് ഫിറോസ് എടപ്പള്ളിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഫിറോസിന്റെ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിലേക്ക് തിരികെ പ്രവേശിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ വീട്ടില്‍ ഇയാള്‍ ഉള്ളതായി മനസ്സിലാക്കിയത്.

തുടര്‍ന്ന് എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ എന്‍.ഐ.എ കൊച്ചിയിലേക്ക് കൊണ്ടുപോയി.