ഉലുവ പതിവായി ഉപയോഗിക്കുന്നവരാണോ?; എങ്കില്‍ നിങ്ങള്‍ ഇക്കാര്യം ഉറപ്പായും  അറിഞ്ഞിരിക്കണം.

Spread the love

ഉലുവയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ചില ദോഷവശങ്ങളും ഉണ്ട്. ഉലുവയില്‍ നാരുകള്‍ കൂടുതലാണ്. ഇത് ചിലപ്പോള്‍ ദഹന അസ്വസ്ഥതകള്‍ക്ക് കാരണമാകും.

video
play-sharp-fill

തെക്കേ ഇന്ത്യയിലും വടക്കേഇന്ത്യയിലും ഒരേപോലെ ജനപ്രിയമായ സുഗന്ധവ്യഞ്ജനമാണ് ഉലുവ. ഉലുവയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ചില ദോഷവശങ്ങളും ഉണ്ട്. ഉലുവയില്‍ നാരുകള്‍ കൂടുതലാണ്. ഇത് ചിലപ്പോള്‍ ദഹന അസ്വസ്ഥതകള്‍ക്ക് കാരണമാകും.

ചില വ്യക്തികള്‍ക്ക് വയറിളക്കത്തന് ഇടയാക്കും., മറ്റു ചിലർക്ക് വയറു വീർക്കല്‍, ഗ്യാസ് അല്ലെങ്കില്‍ വയറുവേദന എന്നിവ അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ സാധാരണയായി താല്‍ക്കാലികമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില സന്ദർഭങ്ങളില്‍, ഉലുവ ഓക്കാനം അല്ലെങ്കില്‍ തലകറക്കം പോലുള്ള തോന്നലുകള്‍ ഉണ്ടാക്കാം. കാപ്സ്യൂളുകള്‍, പൊടികള്‍ പോലുള്ള രൂപത്തിലും ഉലുവ ലഭ്യമാണ്. ഇത് കൂടുതല്‍ സാധാരണമാകുന്നത്. ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഡോസ് കുറയ്ക്കുകയോ സപ്ലിമെന്റുകള്‍ക്ക് പകരം കറികളില്‍ ചേർക്കുകയോ ചെയ്യുന്നത് അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കുന്നവർക്ക് ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും, അമിതമായി കഴിക്കുകയോ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകളുമായി സംയോജിപ്പിക്കുകയോ ചെയ്യുന്നത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകും. തലകറക്കം, വിയർക്കല്‍, ക്ഷീണം അല്ലെങ്കില്‍ ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.

അപൂർവ്വമാണെങ്കിലും ചില വ്യക്തികള്‍ക്ക് ഉലുവ അലർജി പ്രശ്നമുണ്ടാക്കാം. മുഖത്ത് വീക്കം, ചർമ്മത്തിലെ തിണർപ്പ്, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് ഇടയാക്കാം. അലർജി പ്രശ്നമുള്ളവർ ഉലുവ ജാഗ്രതയോടെ ഉപയോഗിക്കുക.