
എറണാകുളം : ഒടുവിൽ ഫെന്നി നൈനാനും മുങ്ങി, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പീഡന പരാതി പുറത്തു വന്നതിനു പിന്നാലെ ഫെന്നി നൈനാൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പൂട്ടിയ നിലയില്‍.
അടൂർ നഗരസഭ എട്ടാം വാർഡ് യു ഡി എഫ് സ്ഥാനാർഥി ഫെന്നി നൈനാന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയിട്ടിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പുതിയ പീഡന പരാതിയില്‍ ഫെന്നിയുടെ പേരും പുറത്തു വന്നതോടെയാണ് ഓഫീസ് പൂട്ടി സ്ഥാനാർഥി മുങ്ങിയത്. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
രാഹുലിനെതിരെ ഇരുപത്തിമൂന്നുകാരി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ഫെന്നി നൈനാന്റെ പേരും പരാമർശിച്ചിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയ യുവതിയെ കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് യുവതിയെ കാണാൻ രാഹുല്‍ എത്തിയത് ഫെന്നി നൈനാൻ ഓടിച്ച കാറില്‍ ആണ് ഹോം സ്റ്റേയില്‍ എത്തിച്ചത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇത് പുറത്തുവന്നതിന് പിന്നാലെ ആണ് തെരഞ്ഞെടുപ്പ് ഓഫീസ് പൂട്ടി ഫെന്നി മുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാഹുലിനെ അന്വേഷിച്ച് പൊലീസ് രാഹുലിൻ്റെ സന്തത സഹചാരിയായ ഫെന്നിയുടെ വീട്ടിലെത്തിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ ഇയാള്‍ ഉപരോധം നടത്തിയിരുന്നു. പ്രതിയാക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാള്‍ കടന്നതെന്നാണ് കരുതുന്നത്. സ്ഥാനാർഥി മുങ്ങിയതോടെ വാർഡിലെ പ്രചരണവും നിർത്തിയിട്ടുണ്ട്.



