video
play-sharp-fill
സോളാര്‍ കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ശരണ്യമനോജാണ് സൂത്രധാരന്‍. ‘ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തത് ശരണ്യ മനോജ്; ഗണേഷ് കുമാറിന്റെ പേര് ഒഴിവാക്കി’ ; പലരാഷ്ട്രീയക്കാരും  സമീപിച്ചു: ഫെനി ബാലകൃഷ്ണൻ

സോളാര്‍ കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ശരണ്യമനോജാണ് സൂത്രധാരന്‍. ‘ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തത് ശരണ്യ മനോജ്; ഗണേഷ് കുമാറിന്റെ പേര് ഒഴിവാക്കി’ ; പലരാഷ്ട്രീയക്കാരും  സമീപിച്ചു: ഫെനി ബാലകൃഷ്ണൻ

തിരുവനന്തപുരം : സോളാർ കേസ് പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. ഫെനി ബാലകൃഷ്ണൻ. ഗണേഷ് കുമാർ പറഞ്ഞത് അനുസരിച്ച് പി.എ പ്രദീപും ബന്ധു ശരണ്യ മനോജും ചേർന്നാണ് എഴുതിയതെന്ന് ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി. രണ്ടാം പേജിൽ ഗണേഷ് കുമാറിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ ആ പേര് അവർ ഒഴിവാക്കി.

പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് കത്ത് ഗണേഷ്‌കുമാറിന്റെ പിഎ ആയ പ്രദീപിനെ ഏല്‍പ്പിച്ചത്. പ്രദീപും ശരണ്യ മനോജുമാണ് തന്നില്‍ നിന്നും പെറ്റീഷന്‍ ഡ്രാഫ്റ്റ് വാങ്ങിയത്. അതിനുശേഷം തന്നെ തിരിച്ചേല്‍പ്പിച്ച ഡ്രാഫ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതി ചേര്‍ക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിയത് മോശമല്ലേ എന്ന് താന്‍ ചോദിച്ചപ്പോള്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ഭാഗമായി മുഖ്യനെ താഴെയിറക്കാലോ എന്നാണ് മനോജ് പറഞ്ഞത്. പേര് എഴുതിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും മനോജ് പറഞ്ഞതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുതിച്ചേര്‍ത്ത കത്തിന്റെ ഡ്രാഫ്റ്റ് പരാതിക്കാരിയുടെ വീട്ടില്‍ കൊണ്ടുപോയി അവരുടെ കൈപ്പടയില്‍ എഴുതി വാങ്ങിയ ശേഷമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ശരണ്യമനോജാണ് ഇതിന്റെ സൂത്രധാരന്‍.

ലൈംഗികാരോപണത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൂഷണം ചെയ്തു. പലരാഷ്ട്രീയക്കാരും തന്നെ സമീപിച്ചു. ഇപി ജയരാജന്‍ കണ്ടു. സജി ചെറിയാന്‍ വീട്ടില്‍ നേരിട്ടുവന്നു. വെള്ളാപ്പള്ളി നടേശന്‍ ഇന്നയാളുടെ പേര് പറയണമെന്നും ചിലരുടെ പേര് ഒഴിവാക്കണമെന്നും പറഞ്ഞു. അതിന് വഴങ്ങാതെ വന്നപ്പോള്‍ താന്‍ പറഞ്ഞതായി പറഞ്ഞ് വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തിയതായും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.