video
play-sharp-fill

ഫെമിൽ ബേബിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു: പിഴവു പറ്റിയത് ഡോക്ടർമാർക്കു തന്നെയെന്നു ബന്ധുക്കൾ: ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ കോടുത്ത മൊഴിപ്പകർപ്പ് തേർഡ് ഐ ന്യൂസ് ലൈവിന്

ഫെമിൽ ബേബിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു: പിഴവു പറ്റിയത് ഡോക്ടർമാർക്കു തന്നെയെന്നു ബന്ധുക്കൾ: ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ കോടുത്ത മൊഴിപ്പകർപ്പ് തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇടുക്കി സ്വദേശിയായ നഴ്‌സിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പ് അടക്കമുള്ള രേഖകൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധു ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അനൂപ് സി.നായർക്കു നൽകിയ മൊഴിയുടെ പകർപ്പ് ഇങ്ങനെ –

ഇടുക്കി കരിങ്കുന്നം വില്ലെജിൽ നെല്ലാപ്പാറ കരയിൽ നെല്ലാപ്പാറ ഭാഗത്ത് കുന്നത്തേൽ വീട്ടിൽ മാത്യു മകൻ ബേബി മാത്യു ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനൂപ് സി.നായർ മുൻപാകെ നൽകിയ മൊഴി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ ഇളയ മകൾ 28 വയസുള്ള ഫെമിൽ ബേബി വയർവേദനയെയും ഛർദിലിനെയും തുടർന്നു തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവെ മേയ് നാലിന് രാത്രി 10.20 മണിയോടു കൂടി മരണപ്പെട്ട വിവരം പറയാൻ വന്നതാണ്. ഞാൻ നെല്ലാപ്പാറയിൽ ഒരു കോഫി ഹൗസ് നടത്തുകയാണ്.

വീട്ടിൽ ഞാനും ഭാര്യ ലൂസിയുമാണ് താമസിക്കുന്നത്. എനിക്ക് രണ്ടു പെൺകുട്ടികളാണ്. മൂത്തമകളെ മൂവാറ്റുപുഴയിലും ഇളയമകൾ ഫെമിൽ ബേബിയെ ഏറ്റുമാനൂർ ഉറകുഴി ഭാഗത്തുമാണ് വിവാഹം ചെയ്ത് അയച്ചത്.

കഴിഞ്ഞ 2019 നവംബർ 30 നായിരുന്നു ഫെമിൽ ബേബിയുടെ വിവാഹം നടന്നത്. അവളുടെ ഭർത്താവ് സുബിൻ ജോർജ് ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുകയാണ്. ഫെമിൽ ബേബിയ്ക്ക് ഉറകുഴിയിലുള്ള വീട്ടിൽ വച്ച് കടുത്ത വയറുവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്നു അവളുടെ ഭർത്താവിന്റെ പപ്പായും മമ്മിയും ചേർന്ന് ഏപ്രിൽ 25 ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ അവളെ കൊണ്ടു പോയിരുന്നു.

കാഷ്യാലിറ്റിയിലെ ഡോക്ടർ പരിശോധിച്ച് അവളെ അന്നു തന്നെ അവിടെ അഡ്മിറ്റ് ചെയ്തു. അവളെ അഡ്മിറ്റ് ചെയ്തത് അറിഞ്ഞ് ഞാനും അവിടെ തന്നെ എത്തിയിരുന്നു. അവളെ സ്‌കാനിംങും ഇസിജിയും എക്കോയും മറ്റു പരിശോധനകളും നടത്തിയ ശേഷം അവളുടെ ചെറുകുടലും വൻകുടലും തമ്മിൽ ചേർന്നിരിക്കുകയാണ് എന്നും കീഹോൾ സർജറി നടത്തി കുടലുകൾ വേർതിരിക്കണമെന്നും ഡോക്ടർ പറഞ്ഞു.

മേയ് നാലിനു സർജറി നിശ്ചയിച്ചിരുന്നത്. പരിശോധനകൾ എല്ലാം പൂർത്തിയാക്കിയ ശേഷം മെയ് നാലിനു രാവിലെ 06.30 ന് ഫെമിലിനെ റൂമിൽ നിന്നും ഓപ്പറേഷൻ തീയറ്ററിലേയ്ക്കു കൊണ്ടു പോയി. മേയ് നാലിനു ഉച്ചകഴിഞ്ഞു മൂന്നു മണിവരെ ഫെമിലിന്റെ ആരോഗ്യ നിലയെപ്പറ്റി ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഒന്നും അറിയിച്ചില്ല.

മൂന്നു മണിയ്ക്കു ശേഷം സർജറി നടത്തുന്ന ഡോ.മുരളിയും അനസ്തീഷ്യ വിഭാഗം ഡോക്ടർ ജോർജും മറ്റൊരു ഡോക്ടറും കൂടി തീയറ്ററിനു പുറത്തു വന്നിട്ട് അനസ്തീഷ്യ കൊടുത്ത കഴുത്തിലെ ഞരമ്പിന് കുഴപ്പം പറ്റിയെന്നും രക്തം ഹൃദയത്തിലേയ്ക്കു ഒഴുകിക്കൊണ്ടിരിക്കുകയാണ് എന്നും നെഞ്ചിന്റെ ഇടത് വശം തുളച്ച് രണ്ടു ട്യൂബ് ഇട്ട് അതുവഴി രക്തം പുറത്തേയ്ക്കു കളയണമെന്നും സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകാനും പറഞ്ഞു.

ഞാൻ അവർ തന്ന സമ്മതപത്രത്തിൽ ഒപ്പിട്ടു കൊടുത്തു. അതിന് ശേഷം രാത്രി എട്ടു മണിയോടു കൂടി ഡോക്ടർമാർ വീണ്ടും പുറത്തേയ്ക്കു വരികയും മകൾക്കു സീരിയസാണെന്നും ജീവൻ രക്ഷിക്കാൻ മാക്‌സിമം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു. അതിന് ശേഷം രാത്രി 10.20 മണിയോടു കൂടി ഡോക്ടർമാർ പുറത്തു വരികയും ഫെമിൽ ബേബി മരിച്ചു പോയതായും അറിയിച്ചു.

രാത്രി 11.30 മണിയോടു കൂടി തീയറ്ററിന്റെ അടുത്തുള്ള റൂമിൽ വച്ച് ഫെമിലിന്റെ മൃതശരീരം ഞങ്ങളെ കാണിച്ചിരുന്നു. അവളുടെ ശവശരീരം ഇപ്പോൾ കാരിത്താസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫെമിൽ ബേബിയുടെ മരണം സംഭവിച്ചത് ഓപ്പറേഷനുമായി ബന്ധപ്പെട്ടു നൽകിയ അനസ്‌തേഷ്യയിലെ പിഴവ് മൂലമാണ് എന്നു എനിക്ക് ബലമായ സംശയമുണ്ട്. ഞാൻ കരിങ്കുന്നം പോസ്റ്റ് ഓഫിസ് പരിധിയിലാണ് താമസിക്കുന്നത്. സ്റ്റേഷനിൽ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു മൂന്നു കിലോമീറ്റർ ദുരമുണ്ട്. തെക്കു കിഴക്കുമാറിയാണ്.