video
play-sharp-fill

വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുമതി നൽകി സർക്കാർ ; അനുമതി നൽകിയത് ഉദ്യോഗസ്ഥയ്‌ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്നത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുമതി നൽകി സർക്കാർ ; അനുമതി നൽകിയത് ഉദ്യോഗസ്ഥയ്‌ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്നത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖകൻ 

ഭോപ്പാൽ: ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയയാകാൻ വനിതാ പോലീസ് കോൺസ്റ്റബിളിന് അനുമതി സൽകി സർക്കാർ. മദ്ധ്യപ്രദേശിലെ രത്നം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥയ്‌ക്കാണ് സർക്കാർ അനുമതി നൽകിയത്. ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കായി കഴിഞ്ഞ വർഷമാണ് കോൺസ്റ്റബിൾ അപേക്ഷ സമർപ്പിച്ചത്. തുടർന്നാണ് അപേക്ഷ പരിഗണിച്ച ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. ഉദ്യോഗസ്ഥയ്‌ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്നത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള അനുമതി നൽകിയതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലിംഗമാറ്റത്തിന് ശേഷം വനിതാ ജീവനക്കാർക്ക് മാത്രമായി നൽകുന്ന ആനുകൂല്യങ്ങൾക്ക് ഉദ്യോഗസ്ഥ യോഗ്യ ആയിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമവകുപ്പുമായി കൂടിയാലോചിച്ചും സുപ്രീം കോടതി വിധി പരിഗണിച്ചുമാണ് ഈ തീരുമാനം.ലിംഗമാറ്റത്തിന് അംഗീകാരം ലഭിക്കുന്ന മദ്ധ്യപ്രദേശിലെ രണ്ടാമത്തെ വനിതാ കോൺസ്റ്റബിളാണ് ഇവർ. 2021-ലും ഒരു വനിതാ കോൺസ്റ്റബിളിനും സമാനമായ അനുമതി ലഭിച്ചിരുന്നു.