
മൂക്കറ്റം തിന്നിട്ട് പണം കൊടുക്കാതെ മുങ്ങാൻ ശ്രമം; എറണാകുളത്തു നിന്നെത്തിയ സ്ത്രീകളടങ്ങുന്ന വിനോദ യാത്രാസംഘം പാലായിലെ തട്ടുകടയിൽ നിന്നും പൊറോട്ടായും, ദോശയും, 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയുമടക്കം കഴിച്ചു; പണം ചോദിച്ചതോടെ ബീഫ് കറി മോശമായി; സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച വനിതാ എഎസ്ഐയ്ക്ക് നേരേ അസഭ്യവർഷവും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കലും; സംഘത്തിലെ സ്ത്രീകളടക്കമുള്ളവർ മൂക്കറ്റം കള്ളിൽ; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി വനിതാ എഎസ്ഐ
പാലാ: തട്ടുകടയിൽ നിന്നും മൂക്കറ്റം തിന്നിട്ട് പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയതോടെ കടക്കാർക്കും , പോലീസിനും, നാട്ടുകാർക്കും നേരേ അസഭ്യവർഷവുമായി എറണാകുളത്തു നിന്നെത്തിയ സ്ത്രീകളടങ്ങുന്ന വിനോദസംഘം.
പാലായിലെ തട്ടുകടയിൽ നിന്നും പൊറോട്ടയും ദോശയും 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയുമടക്കം കഴിച്ച ശേഷം പണം ചോദിച്ചതോടെ ബീഫ് കറി മോശമാണെന്നും പഴകിയതാണെന്നും പറഞ്ഞ് സംഘർഷം ഉണ്ടാക്കുകയായിരുന്നു വിനോദ സംഘം.
ഇതോടെ കടക്കാർ പൊലീസിനെ വിളിച്ചു. പൊലീസെത്തി സംഘർഷം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ വനിതാ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്കെതിരേ അസഭ്യവർഷവുമായി സംഘത്തിലെ സ്ത്രീകൾ തിരിഞ്ഞു. വിനോദസംഘം തന്നെ പ്രചരിപ്പിക്കുന്ന സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടാലറിയാം സംഘത്തിലെ സ്ത്രികളുടെ അട്ടഹാസവും ഷോ കാണിക്കല്ലുമെല്ലാം നടക്കുന്നത് മൂക്കറ്റം കള്ളിലാണെന്ന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിൽ നിന്നും, നാട്ടുകാരിൽ നിന്നും, ഭക്ഷ്യവിഷബാധയുണ്ടായി ചികിത്സയ്ക്ക് പോയ ആശുപത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്നും ഇവരെല്ലാം തങ്ങൾക്കെതിരെ തിരിയുകയായിരുന്നുവെന്നും യുവതികൾ വിളിച്ചു പറയുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ഇത് കേൾക്കുമ്പോൾ തന്നെ യുവതികളുടെ കണ്ടീഷൻ എങ്ങനെയായിരുന്നു വെന്ന് വ്യക്തമാകും –
തട്ടുകടയിൽ മനപൂർവ്വം അലമ്പ് ഉണ്ടാക്കുകയും പരിഹരിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ തിരിയുകയുമായിരുന്നു വിനോദസംഘം. മൂക്കറ്റം തിന്നശേഷം പണം കൊടുക്കാതെ മുങ്ങാൻ ആയിരുന്നു ഇവർ പദ്ധതിയിട്ടത്. പദ്ധതി പാളിയതോടെ പോലീസിനും നാട്ടുകാർക്കും നേരേ തിരിയുകയായിരുന്നു ഇവർ.
വനിതാ പോലീസുകാരിയേയും സ്വകാര്യ ആശുപത്രിയേയും, തട്ടുകടക്കാരേയും അടക്കമുള്ളവരെ സോഷ്യൽ മീഡിയയിലൂടെ അങ്ങേയറ്റം മ്ലേച്ഛമായ രീതിയിലാണ് യുവതികൾ അപകീർത്തിപ്പെടുത്തുന്നത്. ഇതിനെതിരെ വനിത എഎസ്ഐ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.