കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയുമായി ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നാലാം സീസണ്‍; മികച്ച ചിത്രത്തിന് സമ്മാന തുകയായി ഒന്നര ലക്ഷം രൂപ; എൻട്രികള്‍ സ്വീകരിച്ചു തുടങ്ങി

Spread the love

തിരുവനന്തപുരം: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഇന്റർനാഷണല്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികള്‍ സ്വീകരിച്ചു തുടങ്ങി.

video
play-sharp-fill

മികച്ച ചിത്രത്തിന് സമ്മാന തുകയായി ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ് നല്‍കുന്നത്.

മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച തിരക്കഥ, ഛായാഗ്രാഹകൻ, എഡിറ്റർ, പശ്ചാത്തല സംഗീത സംവിധായകൻ, കലാ സംവിധായകൻ, കോസ്റ്റ്യും ഡിസൈനർ, മെയ്ക്കപ്പ് ആർട്ടിസ്റ്റ്, സൗണ്ട് ഡിസൈനർ, വി എഫ് എക്സ് ആർട്ടിസ്റ്റ്, നടി, നടൻ, ബാലതാരം എന്നിവർക്ക് 5000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് അവാർഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ കേറ്റഗറി, ക്യാമ്പസ് ഫിലിം, പ്രവാസി ഫിലിം, AI ഫിലിം, ആനിമേഷൻ ഫിലിംസ്, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങള്‍ക്കുള്ള വിഭാഗം എന്നിങ്ങനെ 6 കേറ്റഗറികളില്‍ അവാർഡ് നല്‍കും.