ഏത് കാലാവസ്ഥയിലും നിങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടാറുണ്ടോ? എങ്കിൽ പ്രശ്നം ഗുരുതരമാണ്; കാരണം അറിയാം….!

Spread the love

കോട്ടയം: ഏത് കാലാവസ്ഥയിലും തണുപ്പ് അനുഭവപ്പെടാറുണ്ടോ നിങ്ങള്‍ക്ക് ? മറ്റുള്ളവർക്ക് പ്രത്യേകിച്ച്‌ കാലാവസ്ഥയില്‍ മാറ്റമൊന്നും തോന്നാത്തപ്പോഴും നിങ്ങള്‍ക്ക് തണുക്കാറുണ്ടോ ?

അതിനു കാരണമുണ്ട്… ഇതെല്ലം ശരീരം കാണിച്ചുതരുന്ന ചില അടയാളങ്ങള്‍ ആണ്.

കൃത്യമായി രക്തയോട്ടം നടക്കുന്ന ശരീരത്തില്‍ ചെറിയ ചൂടുണ്ടാവും. എന്നാല്‍ രക്തയോട്ടം കുറവാണെങ്കില്‍ ശരീരത്തിന് ആ ചൂട് നിലനിര്‍ത്താന്‍ കഴിയില്ല, ഇത് നിങ്ങള്‍ക്ക് ഇപ്പോഴും തണുപ്പ് അനുഭവപ്പെടാന്‍ കാരണമാകുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ളവരിലാണ് പലപ്പോഴും ഇത്തരത്തില്‍ തണുപ്പ് അനുഭവപ്പെടുന്നതായി കണ്ടിട്ടുള്ളത്. ഇതിനു കാരണം കൃത്യമായി രക്തചംക്രമണം നടക്കാത്തതാണ്. ഒരേ സ്ഥാനത്ത് തന്നെ വ്യതിചലിക്കാതെ നിശ്ചിത സമയത്തില്‍ കൂടുതല്‍ ഇരിക്കുമ്പോഴോ നില്‍, കിടക്കുമ്പോഴോ രക്തയോട്ടം കുറയാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തത്തിലെ ഇരുമ്പിന്റെ കുറവാണ് അനീമിയ. രക്തത്തിലെ ഓക്‌സിജന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ഇരുമ്പിന്റെ സാന്നിധ്യം അത്യാവശ്യമാണ്. 1996 പുറത്തിറങ്ങിയ ഒരു പഠനപ്രകാരം ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നത് ശരീരോഷ്മാവിനെ അസന്തുലിതമാക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇരുമ്പിന്റെ കുറവുണ്ടെങ്കില്‍ ശരീരത്തിന് ആവശ്യമായ ചൂട് നല്‍കാന്‍ കഴിയില്ല,

തൈറോയിഡുമായി ബന്ധപ്പെട്ട് അസുഖങ്ങളുള്ള ആളാണ് നിങ്ങളെങ്കില്‍, ശരീരത്തിന് തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു . തൈറോയിഡ് ഗ്രന്ഥി കഴുത്തിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഭാഗമാണ്. ഇത് ശരീരത്തില്‍ മെറ്റബോളിസത്തെയും, ശരീരോഷ്മാവിനെയും നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. തൈറോയിഡിന്റെ അസന്തുലിതാവസ്ഥ മനസിലാക്കാന്‍ ചെറിയ രക്തപരിശോധനയിലൂടെ സാധിക്കുന്നു.

നന്നായി ഉറങ്ങുന്നത് ശരീരത്തിന് ഉന്മേഷവും, ആരോഗ്യവും നല്‍കാന്‍ സഹായിക്കുന്നു. ഉറക്കക്കുറവോ, മതിയായ വിശ്രമമില്ലായ്മയോ മെറ്റബോളിസത്തെ ബാധിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ചൂടാകാന്‍ അനുവദിക്കാതിരിക്കുകയും, തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ഉറക്കകുറവ് ഒരു പരിധി കഴിഞ്ഞാല്‍ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.